വിധിയുടെ ക്രൂരത സ്വന്തം മാതാപിതാക്കളെ നഷ്ടമാക്കിയപ്പോൾ അനാഥമായ ബാല്യം’
സ്വന്തം കൺമുന്നിൽ വെച്ച് അമ്മ വെടിയേറ്റ് മരിച്ചതും അച്ചൻ തൂങ്ങി മരിച്ചതും അറിയാതെ ആറുവയസ്സുകാരൻ അഭിഷേക് വീട്ടുമുറ്റത്ത് പാഞ്ഞു കളിക്കുകയാണ്. ഈ ലോകത്തിൻ്റെ കാപട്യങ്ങളും ആസുരതയും തിരിച്ചറിയാനാവാത്ത ആ അനാഥ ബാല്യത്തെ കൈ പിടിച്ചുയർത്തി മനുഷ്യ സ്നേഹത്തിന്റെ പര്യായമായി മാറുകയാണ് സാമഹ്യപ്രവർത്തകനും കെ.പി സി സി സെക്രട്ടറിയുമായ ബാലകൃഷ്ണൻ പെരിയകഴിഞ്ഞ ദിവസം അഭിഷേകിനെ വീട്ടിലെത്തി കണ്ടപ്പോൾ പന്ത്രണ്ടാം ക്ലാസുവരെയുള്ള അവൻ്റെ പഠനത്തിന് വേണ്ടാ എല്ലാ പിന്തുണയും നൽകാമെന്ന് കുടുംബത്തെ അറിയിച്ചു. ആദ്യ ഗഡുവായി 10000 രൂപയും കൈമാറി.കൂടെ അദ്ദേഹത്തിൻ്റെ സ്നേഹിതൻ നൽകിയ ഓൺലൈൻ പഠനോപകരണമായ ടാബ് ലെറ്റും, വസ്ത്രങ്ങളും പലവ്യഞ്ജനങ്ങളും കുട്ടിക്ക് കൈമാറി.
അമ്മയെ അച്ഛൻ വെടിവെച്ചു; ഇപ്പോൾ അമ്മ അനങ്ങുന്നില്ലനാടിനെ നടുക്കിയ സംഭവം അയൽ വീട്ടിൽ ഓടിയെത്തി അറിയിച്ചത് ആറ് വയസുകാരനായ കാനത്തൂര്‍ ഗവ.യുപി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ സി.കെ.അഭിഷേകണ് ,ചേച്ചീ അമ്മ മിണ്ടുന്നില്ല; അച്ഛൻ അമ്മയെ വെടിവച്ചു കൊന്നു. ഒന്നു വീട്ടിലേക്കു വരുമോ?’. വെടിയൊച്ചയ്ക്കു പിന്നാലെ കാതിലെത്തിയ 6 വയസ്സുകാരൻ അഭിഷേകിന്റെ വിറയാർന്ന ശബ്ദം അയൽ വീട്ടിലെ സ്ത്രിയുടെ മനസ്സിൽ മായാതെയുണ്ട്. ഈ വര്‍ഷമാണ് കുട്ടിയെ സ്കൂളില്‍ ചേര്‍ത്തതെങ്കിലും കോവിഡ് കാരണം ക്ലാസില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാനുള്ള സൗകര്യവും വീട്ടിലെ സാഹചര്യങ്ങളില്‍ ഈ 6 വയസുകാരനു ലഭിച്ചില്ല. മരണപ്പെട്ട ബേബി ശാലിനിയുടെ സഹോദരനെത്തി കുട്ടിയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഇനി ഇവരുടെ സംരക്ഷണത്തിലായിരിക്കും കുട്ടി വളരുക.