കുമ്പള: മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി. ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി റാലി നടത്തുന്നു .
നാളെ (വെള്ളിയാഴ്ച) വൈകുന്നേരം 3.30 ന് കുമ്പള ടൗണിൽ നടക്കുന്ന റാലിയിൽ ഷാഫി പറമ്പിൽ എം.എൽ.എ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എം.പി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി. അഷറഫലി, വൈസ് പ്രസിഡന്റ് ഫാത്തിമ തഹ് ലി യ, കെ.എസ് യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, എൻ.എസ്.യു. ദേശീയ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ , എം.എസ്. എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ,ജനറൽ സെക്രട്ടറി എം.പി.നവാസ് എന്നിവർ പങ്കെടുക്കും.