കാസർകോട് :ചില സ്വകാര്യ സ്കൂൾ മനേജ്മെന്റ്കളുടെ വിട്ട് വീഴ്ചയില്ലാത്ത മനോഭാവം കാരണം എല്ലാ സ്വകാര്യ സ്കൂളുകളും ചൂഷകരും, മനുഷ്യത്വം ഇല്ലാത്തവരും ആണെന്ന ധാരണ പൊതു സമൂഹത്തിൽ പരന്നിട്ടുണ്ട്. ഇത് തിരുത്തപ്പെടേണ്ടതാണ്.
എരിയാൽ ജമാഅത്ത് സ്കൂൾ ഈ കൊറോണ കാലത്തെ രക്ഷിതാക്കളുടെ ദുരിതം മനസ്സിലാക്കിയാണ് അവർ ആവശ്യപ്പെടാതെ തന്നെ ട്യൂഷൻ ഫീസിൽ 50 ശതമാനം ഇളവ് വരുത്തിയത്. സ്കൂൾ തുറന്ന് പ്രവർത്തിക്കുന്നത് വരെ ഈ ഇളവ് നൽകാനാണ് തീരുമാനം.
അദ്ധ്യാപകർക്ക് ശമ്പളം നൽകാനുള്ള ഏക വരുമാന മാർഗ്ഗം സ്കൂൾ ഫീസ് ആണെന്നിരിക്കെ , രക്ഷിതാക്കൾ സമയത്ത് ഫീസടക്കാത്തത് സ്കൂളിന്റെ സാമ്പത്തിക ഭദ്രതയെ കാര്യമായി ബാധിച്ചിട്ടുണ്ട്. തർക്കങ്ങളില്ലാതെ രക്ഷിതാക്കൾ യഥാസമയം ഫീസടക്കുന്നതിന് വേണ്ടിയും , മാനുഷികതയും സാമൂഹ്യ പ്രതിബദ്ധതയും മുൻനിർത്തിയുമാണ് ഈ തീരുമാനമെടുത്തത്.
എല്ലാ സ്വകാര്യ സ്കൂളുകളും കച്ചവട താൽപര്യമുള്ളവരും ചൂഷകരുമാണെന്ന ധാരണ പൊതു സമൂഹം തിരുത്തണമെന്ന് സ്കൂൾ മാനേജ്മെന്റ് അഭ്യർത്ഥിച്ചു. .