കാസർകോട്: കോവിഡ് വിതച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സാമ്പത്തികമായി വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ പരിമിതികൾ നേരിടുകയാണ്. ഓൺലൈൻ ക്ലാസ് ഒഴികെ വിദ്യാർത്ഥികൾ ക്ലാസ് മുറികളോ ലബോറട്ടറി അനുബന്ധ സംവിധാനങ്ങളോ നിലവിൽ ഉപയോഗിക്കുന്നിലെന്നിരിക്കെ ചില സ്വകാര്യ സ്കൂളുകൾ മനുഷ്യത്വരഹിതമായണ് രക്ഷിതാക്കളുയും വിദ്യാർഥികളെയും ഫീസിന്റെ പേരിൽ പീഡിപ്പിക്കുന്നത്. ഇവിടെയാണ് കാസർകോട്ടെ വ്യവസായ പ്രമുഖനായിരുന്ന പരേതനായ കെ എസ് അബ്ദുല്ലയുടെ നാമധേയത്തിൽ പ്രവർത്തിച്ചുവരുന്ന കെ എസ് അബ്ദുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ തങ്ങളുടെ വിദ്യാർത്ഥികളെയും രക്ഷിതാക്കളേയും ചേർത്തുപിടിച്ച് മറ്രുകയാവുന്നത്. 2020- 21 അധ്യയന ന വർഷത്തിലെ ഫീസിനത്തിൽ 40% ഇളവാണ് സ്കൂൾ മാനേജ്മെൻറ് നൽകിയിരിക്കുന്നത് . മാത്രമല്ല കേരളത്തിൽ തന്നെ ഏറ്റവും മികച്ച ഓൺലൈൻ ക്ലാസുകളാണ് ഇവർ വിദ്യാർഥികൾക്ക് നൽകിവരുന്നത്.
പ്രതിസന്ധിയിൽ തങ്ങളുടെ കുട്ടികളോടൊപ്പം നിന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ് കൂടെ നിൽക്കുകയെന്നും സാധാരണക്കാരുടെ ദുഃഖങ്ങൾക്കൊപ്പം നിന്ന കെ എസ് അബ്ദുല്ലയുടെ മൂല്യങ്ങൾ തന്നെയാണ് ഞങ്ങൾ പിന്തുടരുന്നതെന്നും വിദ്യാഭ്യാസം വ്യാപാരമാക്കി മാറ്റാൻ താല്പര്യം ഇല്ലെന്നും സ്കൂൾ ചെയർമാൻ കെ എസ് അബ്ദുറഹ്മാന് അർഷാദും മാനേജ്മെൻറ് ട്രസ്റ്റി സുരയ്യ പർവിന് ബി എൻ സിയോട് വ്യക്തമാക്കി.
എല്ലാ സ്വകാര്യ സ്കൂളുകളേയും അറവുശാലകളാക്കി സാമാന്യവൽക്കരികരുതെന്നും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്വകാര്യ വിദ്യാലയങ്ങൾ ഇവിടെ ഉണ്ടെന്നുള്ളത് മറക്കരുതെന്നും സ്കൂൾ പ്രിൻസിപ്പാൾ അബ്ദുല്ലക്കുഞ്ഞി കൂട്ടിച്ചേർത്തു. സ്കൂളിലെ അധ്യാപകർ എല്ലാ രീതിയിലും വിദ്യാർഥികളുടെ കൂടെയും സ്കൂൾ മാനേജ്മെന്റിനൊപ്പവും സഹകരിച്ചത് ഫീസ് ഇളവ് നൽകാൻ കൂടുതൽ സഹായകരമായി മാറിയെന്നു ഇവർ പറയുന്നു. നിലവിൽ ആയിരത്തിയഞ്ഞൂറോളം കുട്ടികളുടെ രക്ഷിതാക്കൾക്ക് ഫീസിളവ് അനുഗ്രഹമായി മാറിയിരിക്കുകയാണ് .
2020-21 വര്‍ഷത്തില്‍ സ്കൂളുകള്‍ അമിതഫീസോ, ലാഭമോ ഈടാക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിചിരുനെങ്കിലും ചില സ്കൂൾ ഒഴികെ മറ്റാരും ഇത് പ്രാവർത്തികമാക്കിയിട്ടില്ല. കൊവിഡ് 19 എല്ലാവരെയും സാമ്പത്തികമായി ബാധിച്ച സാഹചര്യത്തില്‍ 2020-21 അധ്യായന വര്‍ഷത്തില്‍ സ്കൂള്‍ നടത്തിപ്പിന് ആവശ്യമായതില്‍ അധികം തുക ഈടാക്കരുതന്നും നേരിട്ടോ അല്ലാതെയോ ലാഭം ഉണ്ടാക്കാനുള്ള നടപടികളും സ്വീകരിക്കരുതന്നും കൊവിഡ് സാഹചര്യത്തില്‍ ലഭ്യമാക്കിയ സൗകര്യങ്ങള്‍ക്ക് അനുസൃതമായി മാത്രമേ ഫീസ് ഈടാക്കാവൂ എന്ന് കോടതി നിർദേശിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തിലുളള ഈ നിര്‍ദ്ദേശം 2020-21 കാലഘട്ടത്തിലേക്ക് മാത്രമുളളതാണെന്നും തുടര്‍ വര്‍ഷങ്ങളില്‍ ബാധകമല്ലെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. .