ആഡംബര ജീവിതത്തിന് വേണ്ടി ക്രൂരമായ കൊല: തിരുവനന്തപുരത്ത് വയോധികയെ കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍
തിരുവനന്തപുരം: തിരുവല്ലത്ത് വയോധികയെ കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍. എഴുപത്തിരണ്ടു കാരിയായ ജാന്‍ ബീവി കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലപ്പെട്ട് കേസിലാണ് ബിരുദ വിദ്യാര്‍ഥിയായ അലക്സിനെ പൊലീസ് അറസ്റ്റു ചെയ്തത്.
മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്ന് അലക്സ് പൊലീസീനോട് സമ്മതിച്ചു. പ്രതി നിരന്തരം സന്ദര്‍ശിച്ചിരുന്ന ടൂട്ടോറിയല്‍ കോളജില്‍ നിന്ന് സ്വര്‍ണവും, സ്വര്‍ണം വിറ്റ പണവും കണ്ടെടുത്തു. ജാന്‍ ബീവിയുടെ സഹായിയുടെ ബന്ധുവാണ് കൊലപാതം നടത്തിയ ബിരുദ വിദ്യാര്‍ഥി. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാണ് വൃദ്ധയെ കൊലപ്പെടുത്തി മോഷണം നടത്തിയത്.