കാസർകോട് : നഗരസഭ സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന് നടന്നു കൊണ്ടിരിക്കെ ആറ് സ്റ്റാൻഡിംഗ് കമ്മിറ്റികളിലും മുസ്ലിം ലീഗിന് ഭൂരിപക്ഷം ഉറപ്പായി . ഇതിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വൈസ് ചെയർമാനാണ്. മറ്റ് അഞ്ച് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരെയും ഇന്ന് ചേരുന്ന യോഗം തിരഞ്ഞെടുക്കും. വികസനകാര്യ സമിതി ചെയർമാൻ സ്ഥാനത്തേക്ക് ബീഗം അബ്ബാസ് ആദ്യത്തെ മൂന്ന് വർഷവും തുടർന്നുള്ള രണ്ടു വർഷം സായിർ ആസിഫിനും ലഭിക്കും, ക്ഷേമകാര്യ വകുപ്പിൽ സിയാന ഹനീഫ് ചെയർപേഴ്സൺ ആകുമ്പോൾ റീത്ത രാജു പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാകും, വിദ്യാഭ്യാസം മുഹമ്മദ് ചാല യും ആരോഗ്യം ഖാലിദ് പച്ചക്കാടും ചെയർമാൻ സ്ഥാനാർത്ഥിയാകുമെന്നാണ് വിവരം. അതേസമയം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു 29 വാർഡിൽ നിന്ന് വിജയിച്ച സുമായ മൊയ്ദീൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ സ്ഥാനം നൽകണമെന്ന് ആവശ്യവും ശക്തമാണ്. ഇത് പരിഗണനക്കടുത്താൽ പൊതുമരാമത്ത് ചെയർപേഴ്സണയി പരിഗണിക്കുന്ന റീത്താ രാജുവിന് മൂന്നുവർഷം നൽകി തുടർന്നുള്ള വർഷം സുമയ്യ മൊയ്ദീൻ നൽകാനും ആലോചനയുണ്ട്.