തൃശൂര്‍ പുതുക്കാട് വീട്ടമ്മയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: പുതുക്കാട് വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കാട് കാഞ്ഞൂര്‍ അമ്പഴക്കാടന്‍ ബെന്നിയുടെ ഭാര്യ ലിന്റ(45)യെയാണ്മ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണി മുതല്‍ ലിന്റയെ കാണാതായിരുന്നു. തുടര്‍ന്ന് പുതുക്കാട് പൊലീസിലും ഫയര്‍ ഫോഴ്സിലും വീട്ടുകാര്‍ വിവരം അറിയിച്ചിരുന്നു. ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. പുതുക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.