തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർ പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി
തിരുവനന്തപുരം: തിരുവനന്തപുരം ഇടവക്കോട് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു. ശ്രീകാര്യം ഇടവക്കോട് സ്വദേശിയായ ശ്രീകുമാർ ആണ് മരിച്ചത്. ഓട്ടോറിക്ഷയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി ആയിരുന്നു ആത്മഹത്യ.
ശ്രീകാര്യം ചെമ്പക സ്കൂളിലെ ഡ്രൈവർ ആയിരുന്നു മരിച്ച ശ്രീകുമാര്‍. കൊവിഡ് സമയത്ത് ശ്രീകുമാറിനും ഭാര്യയ്ക്കും സ്കൂളിലെ ജോലി നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഡ്രൈവർ ശ്രീകുമാറിനെയും ഭാര്യയെയും കഴിഞ്ഞ ആഴ്ച തിരിച്ചെടുത്തിരുന്നുവെന്ന് സകൂൾ മാനേജുമെൻന്റ് പറഞ്ഞു.
ലേബർ ഓഫീസറുടെ സാനിധ്യത്തിൽ ചർച്ച നടത്തിയായിരുന്നു തീരുമാനം. ശ്രീകുമാറിന്റെ ആത്മഹത്യ സ്കൂളുമായി ബന്ധപ്പെട്ടതല്ലെന്നും സ്കൂൾ മാനേജുമെന്റ് വ്യക്തമാക്കി.