നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി, സ്പീക്കറെ നീക്കണമെന്ന പ്രമേയം 21ന്
തിരുവനന്തപുരം: സ്പീക്കര്‍ക്ക് എതിരായ പ്രമേയം 21ന് ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പായി. കാര്യോപദേശക സമിതിയുടെതാണ് തീരുമാനം. എന്നാല്‍ സഭ വെട്ടിച്ചുരുക്കാനുള്ള നീക്കം പ്രമേയം ചര്‍ച്ചചെയ്യാതിരിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു,
സഭയുടെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് സ്പീക്കര്‍ക്ക് എതിരായ പ്രമേയം ചര്‍ച്ചയ്ക്ക് വരുന്നത്. പ്രതിപക്ഷത്തെ സംബന്ധിച്ചടത്തോളം സ്പീക്കര്‍ക്ക് എതിരെ ആരോപണം ഉന്നയിക്കാന്‍ ലഭിക്കുന്ന അവസരമാണിത്. ഡെപ്യൂട്ടി സ്പീക്കറാവും പ്രമേയത്തിന്റെ വേളയില്‍ സഭ നിയന്ത്രിക്കുക. 22ന് നിയമസഭ പിരിയും.