വലിയ പറമ്പ: കാഞ്ഞങ്ങാട് ലീഗ് കാര്‍ വെട്ടികൊലപ്പെടുത്തിയ രക്തസാക്ഷി ഔഫ് അബ്ദുള്‍ റഹ്മാന് കുടുംബ സഹായ ഫണ്ടിലേക്കാണ് മുത്തപ്പന് തെയ്യം സഹായം നല്‍കിയത്. മാടക്കാലിലെ ഓട്ടോ ഡ്രൈവറായ ഇ.ഷൈജുവിന്റെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിലാണ് മുത്തപ്പന് തെയ്യം കെട്ടിയത്.റൗഫിന്റെ കുടുംബത്തെ സഹായിക്കുന്നതിനുള്ള ധനശേഖരണാര്‍ത്ഥം വീട്ടിലെത്തിയതായിരുന്നു പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. പ്രവര്‍ത്തകരെ അടുത്ത് വിളിച്ച് അനുഗ്രഹം നല്കിയ മുത്തപ്പന് ഹുണ്ടികയിലേക്ക് സാമ്പത്തിക സഹായവും നല്‍കുകയായിരുന്നു.ഡിവൈഎഫ്ഐ പ്രവര്‍ത്തരായ, പി പ്രതീഷ്, കെ.വി.സജീഷ്, പി. സൂരജ്, ഇ.വി, ശ്രീജിത്ത്, വി.നിധിന്, ഇ ജീഷ്ണു, എന്നിവര്‍ പങ്കെടുത്തു