തൃക്കരിപ്പൂർ: മുന്നണിയിലും പാർട്ടികൾക്കകത്തുമുള്ള ഭിന്നതകൾ പറഞ്ഞ് തീർക്കുന്നതിനും രമ്യതയിലാക്കുന്നതിനും സംവിധാനമുണ്ടക്കണമെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് സർവസജ്ജമായി മുന്നോട്ട് പോകണമെന്നും മുൻ മന്ത്രിയും യു ഡി എഫ് ജില്ലാ ചെയർമാനുമായ സി ടി അഹമ്മദലി പ്രസ്താവിച്ചു..
യു ഡി എഫ് നിയോജക മണ്ഡലം ലൈസൺ കമ്മിറ്റി യോഗം പ്രിയദർശിനി മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി. മത- ജാതി- പ്രാദേശിക വികാരങ്ങൾ ഉദ്ദീവിപ്പിച്ചും തരാതരം പോലെ വർഗീയ കാർഡിറക്കിയും, ചിലരെ സ്വതന്ത്രവേഷം കെട്ടിയിറക്കിയും അധാർമിക വഴി സ്വീകരിച്ച സി പി എം കുതന്ത്രങ്ങളെ മറികടന്നും യുഡിഎഫിനെ വിജയിപ്പിച്ച വോട്ടർമാരേയും ,പ്രവർത്തകരേയും യോഗം അമിനന്ദിച്ചു.
യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ കെ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ ,
കരിമ്പിൽ കൃഷ്ണൻ ,വി കെ പി ഹമീദലി ,എ ജി സി ബഷീർ ,അഡ്വ കെ കെ രാജേന്ദ്രൻ ,പി കെ ഫൈസൽ ,അഡ്വ എം ടി പി കരീം ,കെ വി ഗംഗാധരൻ, കെ വി സുധാകരൻ ,ടി വി ഉമേശൻ ,ഇ വി ദാമോദരൻ ,പി കുഞ്ഞിക്കണ്ണൻ ,ലത്തീഫ് നീലഗിരി ,കെ എൻ വാസുദേവൻ നായർ ,മഡിയൻ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.