നീലേശ്വരം: അഴിത്തല അബദ്ധത്തിൽ കടലിൽ വീണ നാല് വയസുകാരനെ കോസ്റ്റൽ വാർഡൻമാർ അതി സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ (ശനിയാഴ്ച്ച) വൈകിട്ട് ആറ് മണിക്കാണ് സംഭവം അഴിത്തല ബീച്ച് കാണാൻ ചിത്താരിയിൽ നിന്നെത്തിയ ചെറിയ കുട്ടിയാണ് കടൽ തിരയിൽപ്പെട്ടത്. കടലിലേക്ക് ഒഴുകി പോയ ചെരിപ്പിന് പിറകെ പോയ കുട്ടി വലിയ തിരയിൽ പെടുകയായിരുന്നു! ഈ സമയം ബീച്ചിൽ പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കോസ്റ്റൽ വാർഡൻമാരായ നന്ദു എം, നന്ദുലാൽ സി, ബോട്ടിന്റെ ക്രൂസായ രതിഷ് ഷാജു, സി പി ഒ 2267 സനൂപ് എന്നിവർ ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തുകയാണുണ്ടായത്.തൃക്കരിപ്പൂർ കോസ്റ്റൽ പോലീസിന്റെ ഇടപെടൽ മൂലം കടൽ തീരത്ത് വന്ന് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്ന രണ്ടാമത്തെ സംഭവമാണിത്