ചട്ടഞ്ചാല്‍ : കൊട്ടിഘോഷിച്ച് ആരംഭിച്ച തെക്കില്‍ ടാറ്റാകോവിഡ് ആശുപത്രിയിലെ സെപ്റ്റിക്ക് ടാങ്ക് പൊട്ടിയൊലിച്ച് പരിസര പ്രദേശത്തുകാര്‍ക്ക് താമസിക്കാന്‍ പറ്റാതെയും, നാറ്റം സഹിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ അധികൃതര്‍ അടിയന്തിരമായി ഇടപ്പെടണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.രതികുമാറും, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലും ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. മാസങ്ങളോളമായി കുന്നില്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഹോസ്പിറ്റലിന്റെ മാലിന്യവിസര്ജ്ജ്യങ്ങള് പുറന്തളളുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയും, ഇവര്‍ക്ക് മൂക്കില്ലെയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. മല – മൂത്ര, വിസര്‍ജ്ജ്യങ്ങള്‍ പുറന്തള്ളുന്നതിനാല് നിരവധി വീടുകളിലെ കിണറുകളില്‍ നിന്നും കുടിവെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നും പരിസര പ്രദേശത്തെ താമസക്കാര്‍ പറഞ്ഞു. ഈ ദുരവസ്ഥ ഒഴിവാക്കാന്‍ സര്‍ക്കാരും മറ്റു അധികാരികളും അടിയന്തിരമായി ഇടപ്പെടണമെന്ന് സ്ഥലം സന്ദര്‍ശിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് രാജന് പെരിയ, ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട്, ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കൃഷ്ണന് ചട്ടഞ്ചാല്‍, ഖാദര്‍ മല്ലം, ഹമീദ് തെക്കില്‍, മുഹമ്മദ് ശാഫി തെക്കില്‍, ഷറഫു മൂപ്പന് തുടങ്ങിയവര്‍ നേതാക്കള്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിക്കാന്‍ ഉണ്ടായിരുന്നു.