ഉദുമ: കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ മൂക്കില്‍ മണ്ണെണ്ണ കയറി ഒന്നര വയസുകാരന് മരിച്ചു. ഉദുമ ഏരോൽ അമ്പലത്തിലിങ്കാലിലെ പ്രവാസി ദാസന്റെയും രേണുകയുടെയും ഏക മകന് ഋതിക് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍ വെച്ച് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ മൂക്കില്‍ മണ്ണെണ്ണ കയറി അവശനായ കുട്ടിയെ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗാലപുരം ആശുപത്രി എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. കുട്ടികൾക്ക് ലഭിക്കുന്ന രീതിയിൽ അപകടപരമായ വസ്തുക്കൾ പുറത്തുവെക്കരുതെന്ന് ബേക്കലം എസ് ഐ അജിത് കുമാർ അഭ്യർത്ഥിച്ചു , ചെറിയ ഒരു അശ്രദ്ധ മതി നമ്മെ തീരാദുഖത്തിലേക്ക് എടുത്തറിയാൻ എന്നത് ഓർക്കണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു .