മംഗളൂരു; കര്‍ണാടകയില്‍ രണ്ട് ലോറികളിലായി
കടത്തുകയായിരുന്ന മുപ്പതോളം കന്നുകാലികളെ പൊലീസ് കസ്തഡിയിലെടുത്തു. കന്നുകാലികളെ രണ്ട് ലോറികളില്‍ അനധികൃതമായി ദാവനഗരെ ജില്ലയിലെ റാണെബെനുൂരില്‍ നിന്ന് ശ്യംഗേരി വഴി മംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. സംശയം ഉണ്ടായതോടെ നാട്ടുകാരാണ് വാഹനം തടഞ്ഞു നിർത്തിയത് , പൊലീസ് എത്തിയതോടെ ഒരു വാഹനത്തിന്റെ ഡ്രൈവര്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. മറ്റൊരു ഡ്രൈവറെയാ ദാവനഗരെയിലെ ആബിദ് അലിയെ ആള്‍ക്കൂട്ടം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. ഗുരുതരമായ പരിക്കേറ്റ അലിയെ ചികിത്സയ്ക്കായി ശൃംഗേരിയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ,രണ്ട് ഡ്രൈവര്‍മാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കുറ്റം തെളിയിക്കപ്പെട്ടാല്‍പ്രതികള്‍ക്ക് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയുമാണ് ലഭിക്കുക. കര്‍ണാടകയില്‍ ഗോവധനിരോധന നിയമം നിലവില്‍ വന്ന ശേഷം ആദ്യത്തെ കേസാണ് ചിക്കമംഗളൂരുവില്‍ ഉണ്ടായത്