കാസർകോട്; കൊല്ലൂർ കുടജാദ്രിയിൽ ഇടിമിന്നലേറ്റ് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു,
മരിച്ചത് ട്രക്കിങ് സംഘാഗംപെരുമണ്ണയിലെ ജംഷീരാണ്. 33 വയസായിരുന്നു..കോഴിക്കോട് പെരുമണ്ണയിലെ ഇമ്പിച്ചിബാവ-സൽമ ദമ്പതികളുടെ മകനാണ്,അവിവാഹിതനാണ്.ആദിൽ റഹിമാൻ,നുസ്രത് സഹോദരങ്ങളാണ്.ഇന്നലെ വൈകിട്ട് കനത്ത മഴക്കിടയിലാണ് ജംഷീറിന് മിന്നലേറ്റത്.ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
പരിസ്ഥിതി പ്രവർത്തകനും ഫോട്ടോഗ്രാഫറും ട്രക്കിങ്ങിൽ അഭിരുചിയുമുള്ള യുവാവായിരുന്നു ജംഷീർ.കോഴിക്കോട്ടെമാവൂർ റോഡിലെ കരിയർ ഗൈഡൻസ് സ്ഥാപനത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു.മൃതദേഹം ഷിമോഗ നഗര സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു.ദാരുണ മരണ വിവരമറിഞ്ഞു ബന്ധുക്കൾ ഷിമോഗയിലെത്തി.മലയിറക്കത്തിന് ശേഷം കൊല്ലൂർ ക്ഷേത്രത്തിൽ ദര്‍ശനത്തിന് എത്താനായിരുന്നു ട്രക്കിങ് സംഘത്തിന്റെ പരിപാടി.അതിനിടയിലാണ് ജംഷീറിനെ മരണം തട്ടിയെടുത്തത്.മൃതദേഹം ഇന്നുതന്നെ കോഴിക്കോട്ടേക്ക് കൊണ്ടുപോകുമെന്ന് ബന്ധുവായ മൈസൂരിലെ ഹോട്ടൽ വ്യാപാരി മുജീബ് റഹിമാൻ ബി എൻ സി യോട് പറഞ്ഞു.