ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനെതിരെ പയ്യന്നൂര്‍ പോലീസ് രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
പയ്യന്നൂര്‍ : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനെതിരെ പയ്യന്നൂര്‍ പോലീസ് രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. തൃശൂര്‍ ചാവക്കാട് പുന്നയൂര്ക്കളത്തെ വള്ളിലയില് ഉസ്മാന്റെയും തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ തലയില്ലത്ത് സൈമുന്നീസയുടെയും പരാതികളിലാണ് കേസെടുത്തിരിക്കുന്നത്. ഇതോടെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനെതിരെ പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 25 ആയി. പയ്യന്നൂരിലെ ഫാഷന്‍ ഗോള്‍ഡില്‍ 30 ലക്ഷവും തലശ്ശേരിയിലെ മറ്റൊരു സ്ഥാപനത്തില്‍ 10 ലക്ഷവും നിക്ഷേപിച്ചിരുന്നുവെന്നും എന്നാല്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നുമാണ് ഉലസ്മാന്റെ പരാതി.