ഭാര്യയെ വെടിവെച്ച് കൊലപെടുത്തിയ
യുവാവ് കാട്ടിൽ കടന്ന് കെട്ടിത്തൂങ്ങി ജീവനൊടുക്കി
കാസർകോട് :ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവായ യുവാവ് വീടിന് സമീപത്തെ കാട്ടിൽ കയറി കെട്ടിത്തൂങ്ങി മരിച്ചു. മുളിയാർ പഞ്ചായത്തിൽ ആറാം വാർഡിൽ പാണൂരിലെ വടക്കേക്കര എസ് സി കോളനിയിളാണ് ഇന്ന് ഉച്ചക്ക് 12മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.പ്രദേശത്തെ തെങ്ങു കയറ്റ തൊഴിലാളി ചോമാറുവിന്റെ മകൻ വിജയനാണ് ഭാര്യ ഒരു ആൺകുട്ടിയുടെ
മാതവുമായ ബേബിയെ വെടി വെച്ച് വീഴ്ത്തിയത്.ബേബി കുണ്ടകുഴി സ്വദേശിനിയാണ്.ദാമ്പതികൾ സ്വരച്ചേർച്ചയിൽ അല്ലായിരുന്നു.ബേബിക്ക് ഒരു അന്യ പുരുഷനുമായി ബന്ധം ഉണ്ടെന്ന സംശയം ആണ് കൊലക്ക് പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു.
ദാമ്പത്യ തർക്കം കഴിഞ്ഞ ദിവസം ബേഡകം പോലീസിൽ ചർച്ചചെയ്ത് പരിഹരിച്ചതാണ്. നാട്ടിൽ അറിയപ്പെടുന്ന നാ യാട്ടുകാരനാണ് വിജയൻ. കള്ളതോക്ക് കൊണ്ടാണ് കൊല നടത്തിയത്. ആദൂർ പോലീസ് അന്വേഷണം തുടങ്ങി.