കള്ളവോട്ട്: ഉദുമ എംഎല്‍എക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍
കാസര്‍കോട്: പ്രിസൈഡിങ് ഓഫീസറായ കെ.എം.ശ്രീകുമാര്‍ ഉദുമ എംഎല്‍എക്കെതിരെ കള്ളവോട്ട് സംബന്ധിച്ച് പരാതി നല്‍കിയിട്ടില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് കള്ളവോട്ട് നടന്നെങ്കില്‍ വോട്ടിംഗ് നിര്‍ത്തി വയ്ക്കാമായിരുന്നു. ഒന്നാം പോളിംഗ് ഓഫീസര്‍ക്കാണ് രേഖകള്‍ പരിശോധിക്കാനുള്ള അധികാരമെന്നും പ്രിസൈഡിംഗ് ഓഫീസര്ക്കല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഉദുമ എംഎല്‍എ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ കെഎം ശ്രീകുമാറാണ് രംഗത്ത് എത്തിയത്. കാലുവെട്ടുമെന്ന് കെ കുഞ്ഞിരാമന് എംഎല്‍എ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഇദ്ദേഹത്തിന്റെ പരാതി ലഭിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വി ഭാസ്കരന് പറഞ്ഞു. പരാതിയില്‍ ആദ്യ റിപ്പോര്‍ട്ട് തേടുമെന്നും അതിന് ശേഷം അനന്തര നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.