മലയാളികൾക്ക് പ്രിയപ്പെട്ട റിയാലിറ്റി ഷോ അവതാരികയാണ് പേർളി മാണി. റിയാലിറ്റി ഷോ ,വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ടെലിവിഷൻ മേഖലയിൽ ശ്രദ്ധിക്കപ്പെട്ട ഒരു താരം ആയിരുന്നു ഇവർ. പിന്നീട് ഒട്ടേറെ മലയാള സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങളിൽ ഇവർ പ്രത്യക്ഷപ്പെട്ടു. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ പരിപാടികളിൽ ഒന്നായ ബിഗ്ബോസ് ഒന്നാം പതിപ്പിലെ മത്സരാർത്ഥി കൂടിയായിരുന്നു ഇവർ. പരിപാടിയിൽ തന്നെ മറ്റൊരു മത്സരാർത്ഥി ആയിരുന്ന ശ്രീനിഷ് അരവിന്ദ് ആണ് പേർളിയുടെ ഭർത്താവ്. മലയാളികൾ ഏറെ ആഘോഷത്തോടെ ഏറ്റെടുത്ത വിവാഹങ്ങളിൽ ഒന്നായിരുന്നു ഇവരുടേത്. ഇപ്പോൾ ഇരുവരും ഇവരുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്,സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് പേർളി മാണി. തങ്ങളുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇതെല്ലാം തന്നെ ഓൺലൈൻ മാധ്യമങ്ങൾ വാർത്ത ആക്കാറുണ്ട്. ഒടുവിൽ ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ ഇപ്പോൾ താരം തന്നെ നേരിട്ട് വന്നിരിക്കുകയാണ്. ഇനിയെങ്കിലും തന്നെ വെറുതെ വിടണം എന്നാണ് താരത്തിൻ്റെ അപേക്ഷ ന്യൂസ് 18 മാധ്യമം നൽകിയ വാർത്തക്ക് താഴെ ആണ് പേർളി ഇത്തരത്തിലുള്ള അഭ്യർഥനയുമായി വന്നിരിക്കുന്നത്. ഇതിനു കാരണമായത് വാർത്തകൾക്ക് പിന്നാലെ നവമാധ്യമങ്ങളിൽ ഉയരുന്ന പരിഹാരങ്ങളാണ്. മലയാളികളെ ഇത്രമാത്രം വെറുപ്പിച്ച ഒരു ഗർഭധാരണം ഉണ്ടായിട്ടില്ലെന്നാണ് ഒരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടത്, പൊതിച്ചോറുമായി ബന്ധപ്പെട്ട വാർത്തക്കാണ് ഏറ്റവും രൂക്ഷമായ പരിഹാസങ്ങൾ ഉയർന്നുവന്നത്. താരസുന്ദരിയുടെ ഗർഭം സ്കൂളിലും കോളേജിലും പഠന വിഷയമാക്കണമെന്നും പ്രസ്തുത വിഷയം റിസർച്ച് ചെയ്യുന്നവർക്ക് ഡോക്ടറേറ്റ് നൽകണമെന്നാണ് സജി ജോസഫ് എന്ന് പ്രേക്ഷകന് അഭിപ്രായപ്പെട്ടത്, മറ്റു പ്രേക്ഷകർ ഇനി ഇത് എത്ര മാസം കൂടി കാണേണ്ടി വരുമെന്ന ചോദ്യമാണ് ഉയർത്തിയത്, എന്നാൽ ഇതിൽ ഓൺലൈൻ മാധ്യമങ്ങളെ കുറ്റം പറയാൻ സാധിക്കുകയില്ല. ഇത്തരം വാർത്തകൾ വായിക്കുവാൻ ആളുകളുണ്ട് എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇത്തരം വാർത്തകൾ ഒന്നിന് പിറകെ ഒന്നായി കൊടുത്തുകൊണ്ടിരിക്കുന്നത്.