പരിയാരം: പാണപ്പുഴ ആലക്കാട് സി,പി, എം -ലീഗ് സംഘർഷം, എട്ടു പേർക്ക് പരുക്കേറ്റു. ബാംബേറിൽ കാർ തകർന്നു വീ ടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർത്തു വാഹനങ്ങളും നശിപ്പി ച്ചു.
കഴിഞ്ഞ ദിവസം ആലക്കാട് ആകാമത്തിൽ ജാമ്യത്തിലിറങ്ങിയ എം.എസ്.എഫ് പഞ്ചായത്ത് പ്ര സിഡണ്ട് പി.കെ.മൂർഷിദ്, പിതാ വ് മുസ്തഫ (52), മാതാവ് നസീമ, സഹോദരിമുഫീദ (24) ഇവരുടെ രണ്ടു വയസ്സുള്ള ആൺകുട്ടി എന്നിവരെ പരിക്കേറ്റ നിലയിൽ തളി പ റമ്പിലെ സ്വകാര്യാശുപത്രിയി ലും സി.പി. എം ആലക്കാട് നോ ർ ത്ത് ബാഞ്ച് സെക്രട്ടറി പി.വി. അനിൽകുമാർ (37), ഭാര്യ അജു സി.എ. അജയൻ (46) എന്നിവരെ പയ്യന്നൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്റ്റീൽ ബോംബേറിൽ സി.പി. എം പ്രവർത്തകനായ ചിറ്റാരി ക്ക ൽ കണ്ണന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഫോർ റണ്ടിസ്ട്രേഷൻ കാർ ഭാഗീകമായി തകർന്നു. ടയറും പിൻ ഭാഗവും ഉപയോഗശൂന്യമായിട്ടുണ്ട്. ഇന്നലെ രാത്രി ഏറെ വൈകിയാണ് സംഭങ്ങൾക്ക് തുടക്കം പാണപ്പുഴആലക്കാടുള്ള സി. പി. എം അനുഭാവി ചിറ്റാരിക്കൽ കണ്ണനും കുടുംബവും വർഷ ങ്ങളായി പോയിക്കൊണ്ടിരിക്കുന്ന നടവഴി സ്ഥലമുടമമായ പാല എം. എസ്.എഫ് നേതാവുമായ മൂർഷിദും ലീഗ് പ്രവർത്തകരും ചേർന്ന് ചെത്തു കല്ലുവെച്ച് തടസ്സ പ്പെ ടുത്തിയത് അന്വേഷിക്കാ നെത്തിയ സി.പി.എം.ബ്രാഞ്ച് സെക്രട്ടറി മാരായ പി.വി അനിൽകുമാർ (37) സി.എ.അജയൻ (46) ) എന്നിവരും തമ്മിൽ വക്കേറ്റവും കൈയ്യാങ്കളിയും നടക്കുകയും സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറിമാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെ ത്തി യ സി.പി.എം പ്രവർ ത്തകരും ലീഗ് പ്രവർത്തകരും തമ്മിൽ വാ ക്കേറ്റ മുണ്ടാവുക യും ബ്രാഞ്ചു സികട്ടറിയായ അജയന്റെ വീടിൻ്റെ ഒൻപതോളം ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും ലീഗ് പ്രവർത്തകനായ മുസ്തഫയുടെ
വീടിന്റെ മൂന്ന് ജനൽ അടിച്ചു തക ർക്കുകയും പോർച്ചിൽ നിർത്തിയിട്ടിരുന്ന കെ.എൽ 13 എ.കെ, 5413 നമ്പർ ബുള്ളറ്റും മറ്റൊരു സ്കൂട്ടറും തകർത്ത ശേഷം ഗെയിറ്റിൽ സ്ഥാപിച്ചിരുന്ന ലൈറ്റുകൾ അടിച്ചു പൊട്ടിക്കുകയും ചെയ്തു. പ രിയാരം പോലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി പോയ തിനു തൊട്ടുപിന്നാലെ രാത്രി പ ന്ത്രണ്ടര മണിയോടെയാണ് മുർഷിദി ന്റെ വീടിനു സമീപ ത്തുള്ള സി .പി.എം അനുഭാവിയായ ചിറ്റാരിക്കാൽ കണ്ണൻ്റെ വീടിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞത്. സ്ഫോടനത്തിൽ
കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന പുതിയ കാറി ന്റെ പിറകിലെ ടയർ പൊട്ടുകയും ചില്ല് കൊണ്ട് വരാന്തയുടെ ചുമ രിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് ജില്ലാ (പോലീസ് മേധാവി ഉൾപ്പെടെ ഉദ്യോഗസ്ഥർ സംഭവ സ്ഥല ത്തെത്തി. ഇന്ന് ഉച്ചയോടെ കണ്ണു രിൽ നിന്നും ബോംബ് സ്ക്വാഡ് എസ്.ഐ അജിത് കുമാറിന്റെ നേത്യത്വത്തിൽ സംഭവസ്ഥലം പരിശോധിച്ചു.
സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ഡി.വൈ.എസ്.പി.
ടി കെ, രത്നകുമാറിന്റെ നിർദേശപ്രകാരം പ രിയാരം എസ്.ഐ പി. വിജേ ഷി ന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് ബന്ധവസ് ഏർപ്പെടുത്തിയിട്ടുണ്ട്