കൊച്ചി : പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ അഴിമതിക്കേസില്‍ ടി ഒ സൂരജ് അടക്കമുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നാം പ്രതി ആര്‍ഡിഎസ് പ്രൊജക്ട്സ് എംഡി സുമിത് ഗോയല്‍, രണ്ടാം പ്രതി റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് അഡീ. ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്, എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റീസ് സുനില്‍ തോമസ് തളളിയത്.
മൂന്നാം പ്രതി കിറ്റ്കോ മുനന്‍ ജോ. ജനറന്‍ മാനേജര്‍ ബെന്നി പോളിനാണ് ജാമ്യം.കേസില്‍ പ്രതികളെല്ലാം ആഗസ്റ്റ് 30 മുതല്‍ ജയിലിലാണ്.
അതിനിടെ വിജിലൻസ് പാലാരിവട്ടത്തിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ കുറുക്കൻ അതിശക്തനീക്കങ്ങൾ തുടങ്ങി. അതുകൊണ്ട് തന്നെയാണ് മുൻ മന്ത്രിയെ എറണാകുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്നൊഴിവാക്കിയത്.ലീഗും കോൺഗ്രസ്സും ഇബ്രാഹിം കുഞ്ഞിനെ ഏതാണ്ട് കയ്യൊഴിഞ്ഞ നിലയിലാണ് കാര്യങ്ങൾ.