പാലാരിവട്ടം അഴിമതി ഇബ്രാഹിം കുഞ്ഞിന് ജാമ്യം
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുസ്ലിം ലീഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായ വി.കെ.ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യനില പരിഗണിച്ച് കര്‍ശന ഉപാധികളോടെയാണ് കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
രണ്ടു ലക്ഷം രൂപ ബോണ്ടായി കെട്ടി വെക്കണം, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എറണാകുളം ജില്ല വിട്ടു പോകരുത്, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി ഇബ്രാഹിംകുഞ്ഞിന് മുന്നില്‍ വെച്ചിട്ടുള്ളത്.