മലപ്പുറം ; നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ട് സിറ്റിംഗ് എംഎല്‍എമാരെ മാറ്റാന്‍ മുസ്ലീം ലീഗ് നേതൃതലത്തില്‍ പച്ചക്കൊടി. സിറ്റിംഗ് എംഎല് എമാരെ മാറ്റുന്ന എട്ടിടത്തും പുതുമുഖങ്ങളെ രംഗത്തിറക്കാനാണ് സാധ്യത. മഞ്ചേരി, മങ്കട, തിരൂരങ്ങാടി, തിരൂര്‍, ക ളമശേരി, കാസര്‍കോട്, മഞ്ചേശ്വരം, മലപ്പുറം എന്നിവിടങ്ങളില്‍ മാറ്റം വേണമെന്നാണ് കഴിഞ്ഞ ദിവസം പാണക്കാട്ട് ചേര്‍ന്ന ഉന്നതാധികാര സമിതിയില്‍ ധാരണയായിട്ടുള്ളത്. എംപിമാരായ കുഞ്ഞാലിക്കുട്ടിയും പിഎ അബ്ദുൂള് വഹാബും സംസ്ഥാന രാഷ്ര്രീയത്തിലേക്ക് തിരിച്ച് വരുന്നതോടെ പോരാട്ടം കനക്കുമെന്ന് നേതൃത്വം വിലയിരുത്തുന്നു. സിറ്റിംഗ് എംഎൽ എ മാരെ മാറ്റുന്ന മണ്ഡലങ്ങളിലേക്ക് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, പി എം സാദിഖ് അലി ,ടി പി അഷ്റഫ് അലി ,സി കെ സുബൈർ , ടി ടി ഇസ്മായിൽ, നജീബ് കാന്തപുരം, വി എം അബ്ദുൽ ഗഫൂർ,കല്ല്രട മാഹിന്‍ ഹാജി, ടി ഇ അബ്ദുല്ല എന്നിവരെയാണ് പുതുതായി പരിഗണിക്കപ്പെടുന്നത്.ഇവരില്‍ സി കെ സുബൈറിനെ
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിലേക്കാണ് പരിഗണിക്കുന്നത്. കെ പി മോഹനന് ഇടത്പക്ഷത്തേക്ക് മാറിയതോടെ യുഡിഎഫില്‍ ഒഴിവുവരുന്ന കൂത്തുപറമ്പ് ഇത്തവണ ലീഗിന് ലഭിക്കും. കോഴിക്കോട് സൗത്തിലെക്കാണ് പി കെ ഫിറോസ് പരിഗണി ക്കപ്പെടുന്നത്. കുഞ്ഞാലിക്കുട്ടി മലപ്പുറത്തും വഹാബ് മഞ്ചേരിയിലും പി എം സാദിഖ് അലി മണ്ണാര്‍ക്കാടും മത്സ രിക്കും. എം കെ മുനീറിനെ തിരുരങ്ങാടിയിലും കൊടുവള്ളിയിലും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണ ലീഗ് വി മതന് കാരാട്ട് റസാഖ് അട്ടിമറി വിജയം നേടിയ കൊടുവളിയില് മുനീര്‍ മത്സരിച്ചാല്‍
വിജയം സുനിശ്ചിത തമാണെന്നാണ് വിലയിരുത്തല്‍. മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് പകരം അദ്ദേഹത്തിന്റെ മകനും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായ അബ് ദുള്‍ ഗഫൂറിനെ കളമശ്ശേരിയില്‍ രംഗത്തിറക്കും. എം സി ഖമറുദ്ദീന് പകരം കല്ല്ര മഹിന്‍ ഹാജിയെയും രണ്ട് ടേം പൂര്‍ത്തിയാക്കിയ എന്‍ എ നെ ല്ലിക്കുന്നിന് പകരം കാസർകോട് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ലയെയും പരിഗണിക്കുന്നുണ്ട്. ടി ഇ സ്ഥാനാര്‍ത്ഥിയായാല്‍ എന്‍ എ നെല്ലിക്കുന്ന് ലീഗ് ജില്ലാ പ്രസിഡണ്ടാകും. മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ. എന്‍ ശംസുദ്ദീനെ സ്വന്തം നാടായ തിരുരിലേക്കും പരിഗണിക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ ഒഴിവില്‍ ശംസുദ്ദീനെ പാര്‍ലി മെന്റിലേക്ക് അയക്കാനുള്ള ആലോചനയുമുണ്ട്. അതേ സമയം മഞ്ചേശ്വരം മണ്ഡലത്തിൽ നേതൃത്വത്തിന് തലവേദനയാകുന്നത് പ്രാദേശികവാദമാണ്.കഴിഞ്ഞ തവണ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായത് പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാൻ അവസരം നൽകാതെ കൈകാര്യം ചെയ്യണമെന്ന് നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടു