സിറോ മലബാർ സഭാ ഭൂമിയിടപാട്: വ്യാജ പട്ടയ പരാതിയിൽ കേസെടുക്കണമെന്ന് പൊലീസ്
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്പനയ്ക്ക് വ്യാജ പട്ടയം നിർമ്മിച്ചെന്ന പരാതിയിൽ കേസ് എടുത്ത് അന്വേഷിക്കണമെന്ന് പോലീസ് റിപ്പോർട്ട്. തൃക്കാക്കരയിലെ ഭൂമി വില്പനയ്ക്ക് വ്യാജ പട്ടയം നിമിച്ചെന്ന പരാതിയിലണ് പൊലീസ് കേസെടുക്കണമെന്ന റിപ്പോർട്ട് നൽകിയത്. കോടതി നിർദ്ദേശപ്രകാരം പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഭൂമി വില്പന വ്യാജ പട്ടയം നിർമിച്ചാണെന്ന് കണ്ടെത്തി. തുടർന്നാണ് കേസെടുക്കണമെന്ന നിർദ്ദേശമടങ്ങിയ റിപ്പോർട്ട് സെൻട്രൽ പൊലീസ് കോടതിക്ക് കൈമാറിയത്.