ടെസ്റ്റ് ചെയ്യാന്‍ സാമ്പിള്‍ കൊടുത്തിട്ട് റിസള്‍ട്ട് വരുന്നതിനു മുന്നേ പൊതുയോഗങ്ങളില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിക്ക് .റിസള്‍ട്ട് വന്നപ്പോള്‍ കോവിഡ് പോസിറ്റീവ്
സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത ചില നേതാക്കളാണ് ഈ നാടിൻറെ ശാപം . കൊറോണ എന്ന മഹാമാരി ലോകമെമ്പാടും വീണ്ടും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കൊറോണാ പരത്തുക എന്ന ലക്ഷ്യത്തോടെ തുനിഞ്ഞിറങ്ങിയിരിക്കുകയാണോ ടി സിദ്ദിഖ് ചോദ്യം ഉയരുകയാണ് .കോവിഡ് ഉണ്ടോ എന്ന സംശയം കാരണം ടെസ്റ്റ് ചെയ്യാൻ സാമ്പിൾ കൊടുത്തിട്ട് റിസൾട്ട് വരുന്നതിനു മുന്നേ പോയി പൊതുയോഗങ്ങളിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ് ടി സിദ്ധിക്ക് പുതിയ മാതൃകയാണ് കേരളത്തിന് കാണിച്ചു നൽകിയിരിക്കുന്നത് . റിസൾട്ട് വന്നപ്പോൾ കോവിഡ് പോസിറ്റീവായ സിദ്ദിഖ് പൊതുയോഗത്തിൽ പങ്കെടുത്ത എത്ര ആളുകളുടെ ആരോഗ്യത്തിനാണ് ഭീഷണിയായി മാറാനാണ് സാധ്യത ഉള്ളതന്ന ചോദ്യം ഉയർത്തിയിരിക്കുകയാണ് നവമധയമങ്ങൾ, ബബിൻ മുക്കത്തിന്റെ ഫേസ്ബുക് പോസ്റ്റ് ചുവടെ
:-
ഇന്നലെ കോവിഡ് ടെസ്റ്റിന് സാമ്പിളും കൊടുത്ത് കോൺഗ്രസ്സ് നേതാവ് ടി സിദ്ദിഖ് നേരെ പോയത് കാരമൂലയിൽ വച്ചുനടന്ന കോൺഗ്രസ്സ് പൊതുയോഗത്തിൽ പങ്കെടുക്കാൻ ആണ്. ആളുകളുമായി ഇടപഴകിയതിന് ശേഷം നേതാവ് നേരെ വീട്ടിൽപോയി കിടക്കാൻ നേരം ഒരു facebook പോസ്റ്റ് ഇട്ടു “ഇന്ന് നടന്ന കോവിഡ് ടെസ്റ്റിൽ റിസൾട്ട് പോസറ്റീവാണ് “.
എങ്ങനെ ഉണ്ട്…
ആരോ ആയി സമ്പർക്കം ഉണ്ടെന്ന സംശയത്തിൽ ആണല്ലോ നേതാവ് ടെസ്റ്റ് ചെയ്തത് എന്നാൽ റിസൾട്ട് വരുന്നതുവരെ പൊതുപരിപാടിയിൽ നിന്നും വിട്ടുനിൽക്കാനുള്ള മിനിമം മര്യാദ കാണിക്കാമായിരുന്നു….
ദയവ് ചെയ്ത് ഇയാളുമായി സമ്പർക്കം ഉള്ള കാരമൂലയിലെ കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരും അവരുടെ കുടുംബവും കോറന്റൈനിൽ പോകാനുള്ള മിനിമം മര്യാദ കാണിക്കണം….
നാട്ടിൽ കൊറോണ പരത്താനുള്ള കാരണകാരാവാതിരിക്കുക.മനഃപൂർവ്വം വിവരം മറച്ചുവച്ചു ആളുകളുമായി സമ്പർക്കം പുലർത്തിയ ടി സിദ്ദിഖ്ന് എതിരെ കേസെടുക്കണം.