വാഷിങ്ടൺ: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡന്റെ ജയം ഔദ്യോഗികമായി പ്രഖ്യാപിച്ച് യു.എസ് കോൺഗ്രസ്. ജനുവരി 20ന് യു.എസ് പ്രസിഡന്റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. വൈസ് പ്രസിഡന്റ് മൈക്ക് പെൻസാണ് നിർണായക പ്രഖ്യാപനം നടത്തിയത്.
306 ഇലക്ട്രറൽ വോട്ടുകളാണ് ജോ ബൈഡൻ നേടിയത്. പ്രസിഡന്റായി തെരഞ്ഞെടുക്കാൻ 270 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ജോർജിയ, പെൻസിൽവാനിയ, അരിസോണ, നേവാഡ, മിഷിഗൺ എന്നിവിടങ്ങളിലെ ഇലക്ടറൽ വോട്ടുകളിൽ റിപബ്ലിക്കൻ പാർട്ടി അവകാശവാദമുന്നയിച്ചുവെങ്കിലും യു.എസ് കോൺഗ്രസ് അതെല്ലാം തള്ളികളഞ്ഞു.
കഴിഞ്ഞ ദിവസം യു.എസ് കോൺഗ്രസ് സമ്മേളനത്തിനിടെ വലിയ പ്രതിഷേധവുമായി ട്രംപ് അനുകൂലികൾ രംഗത്തെത്തിയിരുന്നു. കാപ്പിറ്റോൾ ബിൽഡിങ്ങിലേക്ക് ഇരച്ചു കയറിയ ട്രംപിന്റെ അനുയായികൾ വലിയ അക്രമമാണ് അഴിച്ചുവിട്ടത്. ഇതിനെ തുടർന്ന് യു.എസ് കോൺഗ്രസ് സമ്മേളനം തടസപ്പെട്ടിരുന്നു