കണ്ണൂര്‍: അഴീക്കോട് സ്കൂള്‍ കോഴ കേസുമായി ബന്ധപ്പെട്ട് കെ എം ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ വച്ചാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്. ഷാജിയുടെ മണ്ഡലമായ അഴീക്കോട് ഹൈസ്ക്കൂളില്‍ പ്ളസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് സി.പി.എം നേതാവ് കുടുവന്‍ പദ്മനാഭന് മുന്‍പ് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം അന്വേഷണം ആരംഭിച്ച എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ കോര്‍പറേഷനോട് സാമ്ബത്തിക സ്രോതസ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി കോഴിക്കോട് കോര്‍പറേഷനില്‍ മാലൂര്‍കുന്നിലെ ഷാജിയൂടെ വീട്ടില്‍ നടത്തിയ അളവെടുപ്പില്‍ വീട്ടില്‍ അനധികൃത നിര്‍മ്മാണവും കണ്ടെത്തിയിരുന്നു.