ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. സുരേന്ദ്രനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.
കേന്ദ്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സുരേന്ദ്രന് ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചെത്തിയത്.കേരള രാഷ്ട്രീയത്തിലെ നിരവധി പ്രമുഖര്‍ക്ക് ഇതിനോടകം കൊവിഡ് ബാധിച്ചിരുന്നു.മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജന്, വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.മന്ത്രി എകെ ബാലന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്.