കുമ്പള :കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ വൻ അട്ടിമറി. ഭരണകക്ഷിയായ യൂ ഡി എഫിന് അപ്രതീക്ഷിത തിരിച്ചടി.വികസനം ,ആരോഗ്യം ,വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് ബി ജെ പി അംഗങ്ങളും ,ക്ഷേമ കാര്യത്തിലേക്ക് സി പി എം അംഗവും തിരഞ്ഞെടുക്കപ്പെട്ടു.11നെതിരെ 12 വോട്ടുകൾ നേടിയാണ് ബി ജെ പി ,സി പി എം ഭരണനിർവഹണ ത്തിൽ മേൽക്കൈ നേടിയത്.
അതേസമയം സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ബി ജെ പി യും സി പി എമ്മും പരസ്യ സഖ്യം ഉണ്ടാക്കിയതായി യൂ ഡി എഫ് ആരോപിച്ചു. എന്നാൽ ആരോപണം സിപിഎം. നിഷേധിച്ചെങ്കിലും കണക്കുകൾ ഇതുമായി ഒത്തുപോകുന്നില്ല. സ്വതന്ത്ര അംഗം ഖൗലത്ത് ബീവിയും എസ് ഡി പി ഐ അംഗം അൻവർ ഹുസൈനും യൂ ഡി എഫിന് അനുകൂലമായിട്ടാണ് വോട്ട് ചെയ്തത്.