ചാവക്കാട് കടപ്പുറം പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങളുടെ പിന്തുണയില്‍ ബി ജെ പി അംഗം വിജയിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി വനിതാ സ്ഥിരാംഗ തിരഞ്ഞെടുപ്പില്‍ ബി ജെ പി അംഗമായ ഷീജ രാധാകൃഷ്ണനാണ് വിജയിച്ചത്.16 അംഗ പഞ്ചായത്തില്‍ 8 യു ഡി എഫും 5 എല്‍ ഡി എഫും രണ്ടു ബി ജെ പി അംഗങ്ങളും ഒരു യുഡി എഫ് വിമതനുമാണുള്ളത്. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി
തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല.
2 സീറ്റ് ഉള്ള ബി ജെ പി യും 5 സീറ്റ് ഉള്ള എല്‍ ഡി എഫും ഉം നേര്‍ക്കായിരുന്നു മത്സരം യു ഡി എഫിന്റെ 8 അംഗങ്ങളും ബിജെപി ക്ക് വോട്ട് ചെയ്തതോടുകൂടി അഞ്ചിനെതിരെ 11വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുകയായിരുന്നു. കാലങ്ങളായി മൃഗീയ ഭൂരിപക്ഷത്തില്‍ യുഡി എഫ് ഭരിച്ചു വരുന്ന കടപ്പുറം പഞ്ചായത്തില്‍ ഇത്തവണ 16 ല്‍ 8 സീറ്റ് നേടാന്‍ മാത്രമാണ് യു ഡി എഫിനായത്. ഒരു വിമതന്റെ വോട്ട് നേടിയാണ് പഞ്ചായത്ത് ഭരണം. തോല്‍വി മുന്നില്‍ കണ്ട് ബി ജെ പി യു ഡി എഫ് ,വെല്‍ഫയര്‍ സഖ്യമുണ്ടായിരുന്ന പഞ്ചായത്താണ് കടപ്പുറം
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിഎച്ച് റഷീദിന്‍്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ തീരുമാനമെടുത്തതെന്നാണ് സൂചന