മലപ്പുറം :സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ ജോയിയെ കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. പുറകിൽ ഇരുന്ന ജോയ് തന്റെ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് യുവതിയുടെ പരാതി.