പെരിയ ടൗണില്‍ സ്വകാര്യ ബസ് ടിപ്പര്‍ ലോറിക്ക് പിന്നിലിടിച്ച് ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്കേറ്റു
പെരിയ : ടൗണില്‍ സ്വകാര്യ ബസ് ടിപ്പര്‍ ലോറിക്ക് പിന്നിലിടിച്ച് ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് ഡ്രൈവര്‍ കള്ളാര്‍ സ്വദേശി സതീശന് (30), ഉദയപുരത്തെ മീനാഷി (60) എന്നിവരെ പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു. പെരിയ ബസ്് സ്റ്റോപ്പിന് സമീപം രാവിലെ 11.30ന് ആണ് അപകടം. കാസര്‍കോട് നിന്നും കാഞ്ഞങ്ങാടേക്ക് വരികയായിരുന്ന വരദരാജ് പൈ ബസാണന് അപകടത്തില്‍ പെട്ടത്. ടിപ്പര്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ പെട്ടെന്ന് ലോറി നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ്സുകള്‍ അപകടത്തില്‍ തകര്‍ന്നു. ഇരുപത്തി അഞ്ചോളം യാത്രക്കാര്‍ അനപകടസമയത്ത് ബസില്‍ ഉണ്ടായിരുന്നു. ബേക്കല്‍ പോലീസും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി.