കാഞ്ഞങ്ങാട്ടെ ഔഫിന്റെ കൊല,ഗൂഢാലോചന ചികഞ്ഞപ്പോൾ പുറത്തു വന്നത് പ്രമുഖരുടെ വിവരങ്ങൾ, മുസ്ലീം ലീഗ് അങ്കലാപ്പിൽ
കാഞ്ഞങ്ങാട് : ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുറഹ്മാന്റെ കൊലപാതകത്തില്‍ പങ്കെടുത്ത മൂന്നു പേരും പൊലീസിന് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യും. റിമാന്‍ഡിലായ മൂന്ന് പേരെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് തെളിവെടുത്തുവരികയാണ്.
കൊലപാതകത്തിനു ശേഷം പ്രതികള്‍ക്ക് സഹായം നല്കിയവരുടെയും ഗൂഢാലോചനയില്‍ പങ്കെടുത്തവരുടെയും പേര് വിവരങ്ങള്‍ പ്രതികള്‍ പറഞ്ഞുവെന്നാണറിയുന്നത്. നിസ്സാരപരിക്ക് മാത്രമുണ്ടായിരുന്ന ഇര്‍ഷാദിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കടത്തികൊണ്ടുപോയവരടക്കമുള്ളവര് പൊലീസ് നിരീക്ഷണത്തിലാണ്. കൊലപാതകം നടന്ന ഉടനെ പ്രതികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് വാഹനത്തില്‍ കൊണ്ടുപോയവരുടെ പേരും, തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാപ്പിള സഖാക്കളെ വകവരുത്തണമെന്ന് വിദേശത്തുനിന്ന് ആഹ്വാനം ചെയ്തയാളുടെ വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
മംഗളൂരുവിലെ ആശുപത്രിയില്‍ നിന്ന് സംഭവത്തെ തിരിച്ചു വിടാന്‍ വാട്ട്സാപ്പിലുടെ ശബ്ദസന്ദേശം അയച്ച ലീഗ് ദേശീയ നേതാവിന്റെ കൊലപാതകത്തിലുള്ള പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അവര്‍ക്ക് തെരഞ്ഞെടുപ്പിന് ശേഷം ലീഗ് കേന്ദ്രങ്ങളില്‍ നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കും.
പ്രതികളില്‍ രണ്ടുപേര്‍ നിരവധി ക്രിമിനല്‍ സംഭവങ്ങളില്‍ ബന്ധമുള്ളവരാണെന്ന് വെളിവായിട്ടുണ്ട്. മുഖ്യപ്രതിയായ ഇര്‍ഷാദ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ ആനയിച്ചു നടന്ന ആഹ്ലാദപ്രകടനത്തെ ആക്രമിക്കുന്നതും സോഡാക്കുപ്പി എറിയുന്നതും നാട്ടുകാര്‍ കണ്ടതാണ്. ഇര്‍ഷാദിന്റെ ക്രിമിനല്‍ സ്വഭാവത്തിന് അടുത്ത ബന്ധുക്കളും ഇരയായിട്ടുെണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വോട്ടുചെയ്യാത്ത ലീഗ് അനുഭാവികളായ കുടുംബത്തെ പച്ചക്കുപ്പായമിട്ട് ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയത് എംഎസ്എഫ് നേതാവായ ഹസ്സനാണ്. വീട്ടില്‍ കയറി സ്ത്രികളെയടക്കം മര്‍ദിച്ച സംഭവത്തില്‍ ഒമ്പതു പേരാണുള്ളത്.