നവജാത ശിശുവിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊന്നു; അമ്മ അറസ്റ്റില്‍
കാസര്‍കോട്: കാസര്‍കോട് ചെക്കോലില്‍ നവജാത ശിശുവിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊന്ന സംഭവത്തില്‍ അമ്മ പിടിയില്‍. ചെടേക്കാല്‍ സ്വദേശി ഷാഹിനയാണ് പൊലീസ് പിടിയിലായത്. ചെടേക്കാലില്‍ ഡിസംബര്‍ പതിനാറിനാണ് ദാരുണമായ കൊലപാതകം നടന്നത്. രക്തസ്രാവത്തെ തുടര്‍ന്ന് ചെടേക്കാനം സ്വദേശിയായ യുവതി ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തി. ഗര്‍ഭിണിയായിരുന്നെന്ന് യുവതി പറഞ്ഞില്ലെങ്കിലും പ്രസവം നടന്നെന്ന് സ്ഥിരീകരിച്ച ഡോക്ടര്‍ വീട്ടില്‍ തിരച്ചില്‍ നടത്താന്‍ ആവശ്യപ്പെട്ടു. വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കട്ടിലിനടിയില്‍ തുണിയില്‍ ചുറ്റി ഒളിപ്പിച്ച നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം പോസ്റ്റ്മോര്‍ട്ടത്തില്‍ കഴുത്തില്‍ വയര്‍ ഉപയോഗിച്ച് മുറുക്കിയതാണ് മരണകാരണമെന്ന് തെളിഞ്ഞിരുന്നു. ചോദ്യം ചെയ്യലില്‍ അമ്മയാണ് ഈ കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തില്‍ പൊലീസെത്തുകയായിരുന്നു. കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണവും വ്യക്തമല്ല. എന്നാല്‍ കൃത്യത്തിന് മറ്റാരെങ്കിലും സഹായിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടിലുള്ളവര്‍ മറ്റൊരു വീട്ടിലേക്ക് പോയ സമയത്തായിരുന്നു പ്രസവം. അതേസമയം ഗര്‍ഭിണിയായത് മറച്ചുവെച്ചെന്നാണ് യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും പറയുന്നത്.