അധ്വാന ഫലം പുത്തരി സദ്യയാക്കി പഞ്ചായത്ത് അംഗം അബ്ദുൾ കാദർ.
വെള്ളരിക്കുണ്ട് :അധ്വാന ഫലം പുത്തരി സദ്യയാക്കി അതിഥികൾക്ക് വിളമ്പി ഒരു ഗ്രാമ പഞ്ചായത്ത് അംഗം.
ബളാൽ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡ് മെമ്പർ ടി. എം. അബ്ദുൾ കാദർ ആണ് വീട്ടിലെത്തിയ അഥിതികൾക്ക് മനം നിറച്ച പുത്തരി സദ്യ വിളമ്പിയത്.
.അന്യം നിന്നു കൊണ്ടിരിക്കുന്ന നെൽകൃഷി വന്യമൃഗശല്യത്തെയും, പ്രകൃതിക്ഷോഭത്തേയും, കോവിഡ് പ്രതിസന്ധിയേയും അതിജീവിച്ച് നഷ്ട കണക്കുകൾ നോക്കാതെ വർഷം തോറും നെല്ല് വിളയിക്കുന്ന കർഷകൻ കൂടിയാണ് കല്ലൻചിറ കുഴിങ്ങാട്ടെ അബ്ദുൾ ഖാദർ എന്ന നാട്ടുകാരുടെ സ്വന്തം അന്തുച്ച.
തന്റെ അധ്വാന ഫലം കൊണ്ട്
വിളവെടുത്ത നെല്ല് കൊണ്ട് പുത്തരി സദ്യ ഒരുക്കി വിളമ്പിയപ്പോൾ അത് നാടിന്റെ നന്മയുടെ കൂട്ടായ്മയായിമാറി
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അന്തുച്ച സ്വന്തം വീട്ട് മുറ്റത്തൊരുക്കിയ പുത്തരിസദ്യ പോയ കാല കാർഷിക സമൃദ്ധിയുടെ ഒരു ആചാരം കൂടി യായിരുന്നു.
സദ്യയുടെ ആരംഭത്തിൽആദ്യം ശർക്കരചോറ് വിളമ്പി. പിന്നീട് 9 കൂട്ടം കറികളുമായി വിഭവ സമൃദ്ധമായിരുന്നുഅബ്ദുൽ കാദറിന്റെ പുത്തരി സദ്യ.
ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം
വൈസ് പ്രസിഡന്റ് എം.രാധാമണി,തുടങ്ങി മുഴുവൻ പഞ്ചായത്ത് അംഗങ്ങളും വെള്ളരിക്കുണ്ട് തഹസീൽദാർ, സി.ഐ കൃഷി ഓഫീസർ വെള്ളരിക്കുണ്ട് കക്കയം ക്ഷേത്രം പ്രസിഡണ്ട് പി.വി ഭാസ്ക്കരൻ, സെക്രട്ടറി പി.ടി നന്ദകുമാർ, വ്യവസായ പ്രമുഖൻ വി.കെ അസീസ്, എം.പി ജോസഫ്, എ.സി.എ ലത്തീഫ്, തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പുത്തരി സദ്യയിൽ പങ്കെടുക്കുവാൻ എത്തി.
വർഷങ്ങളായി മുടങ്ങാതെ പുത്തരി സദ്യ വിളമ്പുന്ന അന്തുച്ച ഇത്തവണ സദ്യ വിളമ്പിയപ്പോൾ ഒരു പ്രത്യേകതകൂടി ഉണ്ടായിരുന്നു. കൃഷി യെ നെഞ്ചേറ്റുന്ന ബളാൽ ഗ്രാമ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എന്നത്.
ബളാൽ പഞ്ചായത്ത് പതിനാറാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മിന്നുന്ന വിജയമാണ് നാട്ടുകാരുടെ അന്തുച്ച കരസ്ഥമാക്കിയത്. കർഷകനായ ജനപ്രതിനിധിക്ക് നാട് നൽകിയ അംഗീകാരം കൂടിയായിരുന്നു ഈ വിജയം.