ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി
തിരുവനന്തപുരം:ഇതര സംസ്ഥാന തൊഴിലാളിയെ തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റെയില്‍വേ ട്രാക്കില്‍ തള്ളി. കൂടെ താമസിച്ചിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷ സ്വദേശി ചോട്ടു എന്ന ശ്രീധറാണ് (24) മരിച്ചത്.ഒപ്പം താമസിച്ചിരുന്ന ഒഡിഷ സ്വദേശികളായ ചഗല സുമല്‍ (24), ആഷിഷ് ബഹുയി (26) എന്നിവരാണ് അറസ്റ്റിലായത്. ചെറിയ വാപ്പാലശ്ശേരിയിലെ കാര്‍ട്ടണ്‍ കമ്പനിയിലെ ജീവനക്കാരാണ് മൂവരും. ശ്രീധറാണ് മറ്റ് രണ്ട് പേരെയും ജോലിക്കായി കൊണ്ടുവന്നത്.
കഴിഞ്ഞ ദിവസം മദ്യപിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ചഗലയും ആഷിഷും ചേര്‍ന്ന് ഇരുമ്പ് വടികൊണ്ട് ശ്രീധറിന്റെ തലക്ക് അടിച്ചുകൊന്നു. പുതപ്പില്‍ പൊതിഞ്ഞ് ട്രാക്കില്‍ കൊണ്ടുെവച്ച മൃതദേഹം െട്രയിന്കയറി ഛിന്നഭിന്നമായി.കമ്പനിയിലെ മറ്റ് തൊഴിലാളികള്‍ നല്കി?യ വിവരത്തിെന്റ അടിസ്ഥാനത്തില്‍ പ്രതികളെ ഉട?ന് പിടികൂടുകയായിരുന്നു.
രാത്രി 12ന് തങ്ങളോട് വഴക്കിട്ട് ഇറങ്ങിപ്പോയ ശ്രീധര്‍ ട്രെയിന്‍ ഇടിച്ച് മരിച്ചെന്നാണ് ഇരുവരും മൊഴി നല്‍കിയത്. ട്രാക്കില്‍നിന്ന് അല്പം മാറി പുതപ്പ് കിടന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതാണ് കൊലപാതകമാണെന്ന സംശയം ജനിപ്പിച്ചത്. പ്രതികളെ വ്യാഴാഴ്ച അങ്കമാലി കോടതിയില്‍ ഹാജരാക്കും.