ഉപ്പള: മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി.ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച കുടുംബ സംഗമങ്ങളിൽ വൻ ജന പങ്കാളിത്തം.
കുമ്പള കിദൂർ കുണ്ടം കാരടുക്ക, വോർക്കാടി മജീർ പള്ള, മംഗൽപ്പാടി മണ്ണങ്കുഴി, മഞ്ചേശ്വരം
എന്നിവിടങ്ങളിൽ നടന്ന കുടുംബ സംഗമങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു .
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുടുംബ സംഗമങ്ങൾ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരത്ത് യു.ഡി.എഫ് നേരിടുന്നത് രണ്ട് തന്ത്രിമാരെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബി.ജെ.പി സ്ഥാനാർത്ഥി രവീശ തന്ത്രിയിൽ അനുഗ്രഹം വാങ്ങി പ്രചരണം തുടങ്ങിയ എൽ ഡി.എഫ് സ്ഥാനാർത്ഥി കപട ഹിന്ദുത്വ വാദിയാണ്. രണ്ട് തന്ത്രിമാരെയും എതിർക്കേണ്ട ഉത്തരവാദിത്വം യു.ഡി.എഫിനുണ്ട്. രണ്ട് പേരുടെയും സ്വഭാവം ഒന്നു തന്നെയാണ്. മഞ്ചേശ്വരത്തെ ജനങ്ങൾ ഇത് തിരിച്ചറിയണം.
ആർ.എസ് എസിനും ബി.ജെ.പിക്കും എതിരെയുള്ള പോരാട്ടമാണ് മഞ്ചേശ്വരത്ത് യു.ഡി.എഫ് നടത്തുന്നത്.ഈ മത്സരത്തിൽ എൽ.ഡി.എഫിന് യാതൊരു പ്രസക്തിയുമില്ല. ചെന്നിത്തല പറഞ്ഞു. മഞ്ചേശ്വരമടക്കം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും യു.ഡി എഫ് ഉജ്ജ്വല വിജയം നേടും.ജനദ്രോഹ ഭരണം കാഴ്ചവെക്കുന്ന കേന്ദ്രത്തിലെ എൻ.ഡി.എ. സർക്കാരിനും കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനും എതിരെ ജനങ്ങൾ വിധിയെഴുതും.
ഒരു ഭാഗത്ത് ആർ.എസ്.എസും ബി.ജെ.പിയും മറുഭാഗത്ത് സി.പി.എമ്മും ആളുകളെ കൊല്ലുകയാണ്. കൊലക്കേസുകളിലെ പ്രതികളെ സംരക്ഷിക്കാൻ സി.പി.എം ജനങ്ങളുടെ നികുതി പണമാണ് ചില വഴിക്കുന്നത്. ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും തകർക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത് .
എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ ജീവിച്ചിരുന്ന ഇന്ത്യയിൽ ജാതിയും മതവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.പ്രധാനമന്ത്രിക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ പോലും കേസെടുക്കുന്നു. പ്രധാനമന്ത്രിക്ക് കത്ത് അയച്ച സാംസ്കാരിക നായകർക്കെതിരെ കേസെടുക്കുന്നു. ഇത് എന്തൊരു ജനാധിപത്യമാണ്.
മഞ്ചേശ്വരത്ത് യു.ഡി.എഫ് ജയിച്ചാൽ ഈ നാട് ജമ്മു കാശ്മീർ ആകുമെന്ന ബി.ജെ.പി കർണ്ണാടക സംസ്ഥാന പ്രസിഡന്റ് നളീൻ കുമാർ കട്ടീൽ എം.പി.യുടെ പ്രസ്താവന മണ്ഡലത്തിലെ ജനങ്ങളോടുള്ള അവഹേളനമാണ്. തോൽക്കുമെന്ന് ഭയന്നാണ് ബി.ജെ.പി. വർഗ്ഗീയ പരാമർശം നടത്തിയത്. മഞ്ചേശ്വരത്തെ ജനാധിപത്യ മതേതര വിശ്വാസികൾ ഇതിനുള്ള മറുപടി ഉപതെരഞ്ഞെടുപ്പിൽ നൽകുമെന്ന് ചെന്നിത്തല പറഞ്ഞു.
കുണ്ടം കാരടുക്കയിൽ നടന്ന കുടുംബ സംഗമത്തിൽ മണ്ഡലം മുസ് ലിം ലീഗ് സെക്രട്ടറി അഷറഫ് കൊടിയമ്മ അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പുണ്ടരികാക്ഷ സ്വാഗതം പറഞ്ഞു. മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി, മുൻ വിദ്യാഭ്യാസ മന്ത്രി അഡ്വ. നാലകത്ത് സൂപ്പി, കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠൻ, സ്ഥാനാർത്ഥി എം.സി ഖമറുദ്ദീൻ, ഡി.സി.സി. പ്രസിഡന്റ്ഹ ക്കീം കുന്നിൽ , ജനതാദൾ (യു) സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോൺ ജോൺ, കെ.പി.സി.സി മെമ്പർ അഡ്വ.
എ സുബ്ബയ്യ റൈ, ഡി.സി.സി സെക്രട്ടറിമാരായ അഡ്വ.കെ.കെ. രാജേന്ദ്രൻ, ജെ.എസ്.സോമശേഖര, സുന്ദര ആരിക്കാടി, കരുൺ താപ്പ, എം.കുഞ്ഞമ്പു നമ്പ്യാർ, എം.സി. പ്രഭാകരൻ, ഗീതാകൃഷ്ണൻ, മണ്ഡലം യു.ഡി എഫ് ചെയർമാൻ എം അബ്ബാസ്, കൺവീനർ മഞ്ജുനാഥ ആൾവ ,വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ഫരീദ സക്കീർ, പി.എ അഷറഫലി, കരിവെള്ളൂർ വിജയൻ ,കെ. സ്വാമിക്കുട്ടി, അരുണ ആൾവ, ലക്ഷ്മൺ പ്രഭു, എം.ബി.യൂസഫ്, അഷറഫ് കർള, എസ്.ജെ ദിവാകര, വസന്ത രാജ്, ലോകേഷ് ഷെട്ടി പ്രസംഗിച്ചു.
മജീർ പള്ളയിൽ നടന്ന കുടുംബ സംഗമത്തിൽകെ.കെ. ജായിറൻ അധ്യക്ഷത വഹിച്ചു. വോർക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.എ. അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞു. മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി, അഡ്വ.എം. ഉമ്മർ എം.എൽ.എ, കർണ്ണാടക മുൻ എം.എൽ.എ. മൊയ്തീൻ ബാവ , ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അർഷാദ് വോർക്കാടി, കെ.അബ്ദുല്ലക്കുഞ്ഞി, പി.ബി അബൂബക്കർ പാത്തൂർ, മുഹമ്മദ് മാങ്കോടി, ഡി.എം.കെ.മുഹമ്മദ്, ഉമ്മർ വോർക്കള,ലത്തീഫ് കജെ, മുഹമ്മദ് മജൽ, ടി.എം മൂസക്കുഞ്ഞി, ഹാരിസ് പാവൂർ, സുബൈർ വോർക്കാടി, കെ.സുധാകര, ഉമ്മറബ്ബ ആനക്കൽ പ്രസംഗിച്ചു.