പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്; അമ്മയും കാമുകനും അറസ്റ്റില്‍
കൊല്ലം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. പടിഞ്ഞാറേ കല്ലട സ്വദേശിയായ മുപ്പത്താറുകാരിയും ഇവരുടെ കാമുകനായ തിരുവല്ല നിരണം പടിഞ്ഞാറ്റംമുറിയില്‍ നിരണംപെട്ടി വീട്ടില്‍ അഭിലാഷ് എന്ന വിഷ്ണുനാരായണനു(40)മാണ് അറസ്റ്റിലായത്.
ഇയാള്‍ പൂജാരിയായി തിരുവല്ലയിലെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും പൂജ നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ജ്യോതിഷസംബന്ധമായ ആവശ്യത്തിന് ഇയാളുടെ അടുക്കലെത്തുകയും പിന്നീട് ഇരുവരും പ്രണയത്തിലാവുകയുമായിരുന്നു.
– തുടര്‍ന്ന് വാടകയ്ക്ക് താമസിക്കുന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് . ഇക്കാര്യം പെണ്‍കുട്ടി അമ്മയെ ധരിപ്പിച്ചെങ്കിലും മറച്ചുവെച്ചു. വിവരമറിഞ്ഞെത്തിയ അമ്മൂമ്മ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. പരാതിയെത്തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരെയും തിരുവല്ലയില്‍നിന്ന് പൊലീസ് പിടികൂടി.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ്എച്ച്ഒ എ. ഫിറോസ്, എസ്ഐമാരായ പി. ശ്രീജിത്ത്, ചന്ദ്രമോഹന്, എഎസ്ഐമാരായ ഹരി, ഹര്‍ഷാദ്, മധു, ശിവകുമാര്‍, സിപിഒ മന്‍ഷാദ്, വുമണ്‍ സിപിഒ ഹെലന് തുടങ്ങിയവരാണ് പിടികൂടിയത്.