ഹോട്ടലിലിരിക്കുന്ന ഫോട്ടോ അനുവാദമില്ലാതെ പകര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു
കാഞ്ഞങ്ങാട് ; മുന്‍ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ: സി ഷുക്കൂര്‍ , കോണ്‍ഗ്രസ്സ് കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബഷീര്‍ ആറങ്ങാടി എന്നിവര്‍ ഹോട്ടലിലിരിക്കുന്ന ഫോട്ടോ അനുവാദമില്ലാതെ പകര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട്ടെ യുഡിഎഫ് പ്രവര്‍ത്തകരായ പ്രമോദ് കെ റാം, സാജിദ് പടന്നക്കാട് എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തത്. ഡിസംബര്‍ ഒന്നിനായിരുന്നു സംഭവം. ഷുക്കൂറും ബഷീറും ചായകുടിക്കാനായി പടന്നക്കാട്ടെ ഒരു ഹോട്ടലില്‍ ഇരിക്കുകയായിരുന്നു. ഈ രംഗം രഹസ്യമായി ക്യാമറയില്‍ പകര്‍ത്തുകയും തെറ്റായ പ്രചാരണം നടത്തുകയുമായിരുന്നു. ഷുക്കൂര്‍ ഇടതുപക്ഷ സഹയാത്രികനാണ്. രണ്ടു ചേരിയിലുള്ളവര്‍ അതതു മുന്നണിയിലുള്ള തെരഞ്ഞെടുപ്പ് രഹസ്യങ്ങള്‍ പങ്കുവെക്കുന്നുവെന്ന രീതിയിലായിരുന്നു പ്രചാരണം. ഹോസ്ദുര്‍ഗ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസ് ഒത്തുതീവര്പ്പാക്കാന് ചില യുഡിഎഫ് നേതാക്കള്‍ ഇടപെട്ടു.ഇതേ തുടര്‍ന്നാണ് ഷുക്കൂറും ബഷീറും ഹോസ്ദുര്‍ഗ് കോടതിയെ സമീപിച്ചത്.