ബസ് അപകടത്തില്‍ ഗുരുതര പരിക്കേറ്റ വയോധികയുടെ ജീവന് രക്ഷിച്ചത് സിവില്‍ ഡിഫെന്‍സ് അംഗത്തിന്റെ സംയോചിത ഇടപെടല്‍
കാഞ്ഞങ്ങാട് ; ബസ് അപകടത്തില്‍ ഗുരുതര പരിക്കേറ്റ വയോധികയുടെ ജീവന് രക്ഷിച്ചത് സിവില്‍ ഡിഫെന്‍സ് അംഗത്തിന്റെ സംയോചിത ഇടപെടല്‍.ഗുരുതര പരിക്കേറ്റ അക്കാമ്മയ്ക്ക് തുണയായത് ഷാജി കുശാല്‍ നഗറാണ്. ഇവരെ ഉടന്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകാനായിരുന്നു ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ബന്ധുക്കളോ സഹയാത്രികരോ സഹായത്തിന് ഇല്ലാത്തതിനാല്‍ ഷാജി ആംബുലന്‍സില്‍ കയറി. എന്നാല്‍ കാസര്‍കോട് എത്തുമ്പോഴേക്കും അക്കാമ തീരെ അവശയായി. ഇത് മനസ്സിലാക്കിയ ഷാജി ഉടനെ തന്നെ യൂത്ത് വോയ്സ് ആംബുലന്‍സ് ടെക്നീഷ്യനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഓക്സിജന്റെ അളവ് കൂട്ടി നല്കി. ഇതോടെ അക്കാമ്മയുടെ നിലയില്‍ നേരിയ മാറ്റം വന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഉടന്‍ അക്കാമയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.