ഹരിപ്പാട് ഭര്‍ത്താവ് ഭാര്യയെ തൊഴിച്ച് കൊന്നു
ആലപ്പുഴ : ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദനമേറ്റ് വീട്ടമ്മ മരിച്ചു.കരുവാറ്റ ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡില്‍ വിജിതാലയത്തില്‍ കമലമ്മ (49) ആണ് മരിച്ചത്. സംഭവത്തിനുശേഷം ബന്ധുവീട്ടിലായിരുന്ന പ്രതി വിജയപ്പനെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി.
വ്യാഴാഴ്ച രാത്രിയാണ് മദ്യപിച്ചെത്തിയ വിജയപ്പന് കമലമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. നാഭിക്കും വയറിനും ഗുരുതരമായി പരുക്കേറ്റ കമലമ്മയെ വെള്ളിയാഴ്ച രാവിലെ അയല്‍ക്കാര്‍ മാവേലിക്കര ഗവണ്മെന്റ് ആശുപത്രിയിലെത്തിച്ചു
ആന്തരിക രക്തസ്രാവമുണ്ടായി നില വഷളായതോടെ തിങ്കളാഴ്ച വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.രാത്രി 12 മണിയോടെ യായിരുന്നു മരണം
ഹോട്ടല്‍ തൊഴിലാളി ആയിരുന്ന വിജയപ്പനും ഭാര്യയും മാത്രമായിരുന്നു വീട്ടില്‍ താമസം
മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കുക ഇയാളുടെ പതിവായിരുന്നു.അയല്‍ക്കാരെയടക്കം അസഭ്യം പറയുകയും കൈയ്യേറ്റത്തിനു മുതിരുകയും ചെയ്യുന്നതിനാല്‍ വഴക്കുണ്ടായാല്‍ ആരും വീട്ടിലേക്ക് ചെല്ലാറില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.മൃതദേഹം മോര്‍ച്ചറിയില്‍. മകള്‍: വിജിത; മരുമകന്: സുഗതന്