കൊല്ലത്ത് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍:അന്വേഷണംതുടങ്ങി
കൊല്ലം :കൊല്ലം കല്ലുവാതുക്കല്‍ നടയ്ക്കലിനു സമീപം ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കരിയിലക്കൂട്ടത്തിനിടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള മഠത്തില്‍കുന്നിലെ ഒരു വീടിനു പിന്നിലെ പറമ്പില്‍ നിന്നു കുട്ടിയെ ലഭിച്ചത്. കുഞ്ഞിന്റെ കരച്ചില് കേട്ട് വീട്ടുടമയാണു വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി കുട്ടിയെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മൂന്നു കിലോ തൂക്കമുള്ള ആണ്‍ക്കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.