ആലപ്പുഴയില്‍ പൊലീസുകാര്‍ക്ക് നേരെ പ്രതികളുടെ ആക്രമണം; കൈപ്പത്തിക്ക് വെട്ടേറ്റു
ആലപ്പുഴ : പൊലീസുകാര്‍ക്കുനേരെ പ്രതികളുടെ ആക്രമണം. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ പൊലീസുകാരന് സജീഷിന് വെട്ടേറ്റു. സജീഷിന് കൈപ്പത്തിക്കാണ് വെട്ടേറ്റത്.
വെട്ട് കേസിലെ പ്രതിയെ പിടികൂടാന്‍ പോയപ്പോഴായിരുന്നു ആക്രമണം.കുത്തിയതോട് സ്റ്റേഷനിലെ പൊലീസുകാരന് വിജേഷിന് നെഞ്ചില്‍ കുത്തേല്‍ക്കുകയും ചെയ്തു. കോടംതുരുത്തില്‍ അടിപിടി നടന്ന സ്ഥലത്ത് വച്ചാണ് സംഭവം. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു