കാസർകോട്;രാഷ്ട്രീയ ഗുണ്ടുകൾ പൊട്ടുമെന്നുകരുതിയ പ്രതിപക്ഷനേതാവിന്റെ ഇന്നത്തെ പത്രസമ്മേളനം കാസർകോട്ടെ മാധ്യമപ്രവർത്തകരെ നിരാശരാക്കി.മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു പ്രതിപക്ഷനേതാവ്.ഇതിന്റെ പശ്ചാത്തലത്തിൽ ഒരു വലിയ ഗുണ്ട് ചെന്നിത്തല പൊട്ടിക്കുമെന്ന് കരുതിയാണ് രാവിലെ ഒമ്പത് മണിക്ക് തന്നെ മാധ്യമപ്പുലികൾ പ്രസ്ക്ലബ്ബിലെത്തിയത് .പക്ഷെ നിരാശയായിരുന്നു ഫലം.കഴിഞ്ഞ കുറച്ചു മാസങ്ങളായി പറഞ്ഞത് തന്നെ പാടി ഉറപ്പിച്ചു ചെന്നിത്തല മഞ്ചേശ്വരത്തേക്ക് നീങ്ങി.
ചെന്നിത്തല ഇന്ന് പറഞ്ഞത്.മഞ്ചേശ്വരത്തു യു .ഡി.എഫും ബി.ജെ.പിയുമാണ് പോരാട്ടം.അടുത്ത നിയമസഭയിലേക്കുള്ള റിഹേഴ്സലാണ് ഉപതിരഞ്ഞെടുപ്പ്.പൊന്നമ്പലമേട്ടിൽ ഇക്കുറിമകര ജ്യോതി തെളിയും മുമ്പ് ശബരിമല വിഷയത്തിൽ സർക്കാരും സി.പി.എമ്മും നയം വ്യക്തമാക്കണം.അധികാരത്തിൽ വന്നാൽ സുപ്രീം കോടതിവിധി തിരുത്തും. ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഭരണത്തിനെതിരെയുള്ള ജനവിധിയാകും.മഞ്ചേശ്വരത്തെ കാശ്മീരാക്കുമെന്നു പറഞ്ഞ മഗളൂർ എം.പി.നളിനകുമാർ കട്ടീൽ മാപ്പുപറയണം.
അതിനിടെ പാലായിലെ തോൽവിയിലേറ്റ ആഘാതവും ചെന്നിത്തല സമ്മതിച്ചു.കോഴിക്കോട് കൂടത്തായി സീരിയൽ കൊലയാളി സംഘത്തെ അറസ്റ്ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ സൈമണിനെ അഭിനന്ദിക്കാനും യുഡിഎഫ് മുൻ ആഭ്യന്തര മന്ത്രി കൂടിയായ ചെന്നിത്തല മറന്നില്ല.
കുമ്പള പഞ്ചായത്തിലെ കിദൂർ കുണ്ടം കാരടുക്കയിൽ നടന്ന കുടുംബ സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.