ഓണ്‍ലൈന്‍ ക്ലാസിൽ പീഡനം; 14കാരിയെബന്ധുവായ 16 കാരൻ ഗര്‍ഭിണിയാക്കി
തൊടുപുഴ: ഇടുക്കി കമ്പംമേട് പൊലീസ് സ്റ്റേഷന് പരിധിയില്‍ 14 വയസ്സുകാരിയെ 16 വയസുകാരന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ബന്ധുവായ പെണ്‍കുട്ടിയെയാണ് കൗമാരക്കാരന് പീഡിപ്പിച്ചത്. ഇതേപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി.
ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ അശ്ലീല സന്ദേശങ്ങളയച്ച് ബന്ധുവായ പെണ്‍കുട്ടിയുമായി മാസങ്ങളായി കൗമാരക്കാരന് ലൈംഗിക ബന്ധം തുടരുകയായിരുന്നു. മാതാപിതാക്കള്‍ തോട്ടം പണികള്‍ക്ക് പോകുന്ന സമയത്താണു തുടര്‍ച്ചയായു പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കമ്പംമെട്ട് പൊലീസ് കേസെടുത്തു.
പോക്സോ വകുപ്പാണ് 16കാരനെതിരെ ചുമത്തിയത്. കൗമാരക്കാരനെ ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കും. സമാനമായ രീതിയില്‍ പീഡനം നടന്നതിന് കഴിഞ്ഞ മാസവും മേഖലയില്‍ കേസെടുത്തിരുന്നു.