തിരുവനന്തപുരം; ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തലസ്ഥാനത്തെ വട്ടിയൂക്കാവിൽ സ്ഥാനാർത്ഥികളല്ലാത്ത മന്ത്രി കടകംപള്ളി സുരേന്ദ്രനും മുൻഗവർണർ കുമ്മനം രാജശേഖരനും തമ്മിൽ തുടരുന്ന യുദ്ധം രാഷ്ട്രീയകേരളത്തിനു കൗതുകം പകരുന്നു.നവമാധ്യമങ്ങളിൽ ഇരുവരും തുടരുന്ന പോരിനിടയിൽ ഇന്നലെ പുറത്തുവന്ന ഒരു കത്താണ് വിവാദമായിരിക്കുന്നത്.ഈ കത്ത് ഇന്ന് ബി.എൻ.സി ക്ക് അയച്ചുകിട്ടി.അത് ഇവിടെ പ്രകാശിപ്പിക്കുന്നു.
ശ്രീ കുമ്മനം രാജശേഖരൻ അറിയാൻ എഫ്.സി.ഐ. ഗോഡൗണിലെ താങ്കളുടെ ഒരു സഹപ്രവർത്തകൻ ആയിരുന്ന ഗോവിന്ദൻ പിള്ളയുടെ മകൻ എഴുതുന്ന തുറന്ന കത്ത്.
താങ്കളെ കുറിച്ച് പറയുമ്പോൾ താങ്കളുടെ അണികൾ പറയുന്ന കാര്യമാണ് താങ്കൾ കേന്ദ്രസർക്കാർ ജോലി രാജിവെച്ച് പൊതുപ്രവർത്തനത്തിന് ഇറങ്ങിയ ആളാണെന്ന്. കഴിഞ്ഞ ദിവസം താങ്കളുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ താങ്കൾ തന്നെ ഇതേ വാദം ഉന്നയിച്ചു കണ്ടു.
എന്നാൽ ശരിക്കും താങ്കൾ അന്ന് രാഷ്ട്രീയത്തിൽ ഇറങ്ങാൻ വേണ്ടിയാണോ ജോലി രാജിവെച്ചത് അതോ മറ്റെന്തെങ്കിലും കാരണത്തിനാണോ എന്ന് താങ്കൾക്കും താങ്കളുടെ കൂടെ അന്ന് ജോലി ചെയ്തിരുന്നവർക്കും അറിയാം. ഇപ്പോൾ താങ്കൾ തന്നെ ആ കഥ മറന്ന സ്ഥിതിക്ക് അച്ഛൻ പറഞ്ഞ താങ്കളുടെ രാജിയെ പറ്റിയുള്ള കഥ ഞാൻ അങ്ങയെ ഓർമിപ്പിക്കാം.
താങ്കൾ എഫ്.സി.ഐ. ഗോഡൗണിലെ ഉദ്യോഗസ്ഥൻ ആയിരുന്നു കാലത്താണ് അതിന് സമീപത്തായി പഴയആർ,എസ.എസ് നേതാവ് മുകുന്ദൻ ഒരു ഓ.ടി.സി. ക്യാമ്പിന്റെ ചുമതല എല്ക്കുന്നത്. ആർ,എസ.എസ് ശാഖ പ്രവർത്തകൻ ആയിരുന്ന താങ്കൾ താങ്കളുടെ സേവന സന്നദ്ധത തെളിയിക്കാൻ ഗോഡൗണിൽ നിന്നും 15 ചാക്ക് അരി രാത്രിക്ക് രാത്രി കടത്തിക്കൊണ്ടു പോയി. ഒരാഴ്ച കഴിയും മുന്നേ സംഭവം പുറത്തായി. തുടർന്ന് താങ്കളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൊണ്ടു പോയ ചാക്കുകളിൽ പുതിയ അരി നിറച്ച് കൈ തുന്നൽ തുന്നി തിരികെ വെച്ച് താങ്കളും കൂട്ടരും നടത്തിയ ശ്രമവും പിടിക്കപ്പെട്ടു. പിന്നീട് സസ്പെൻഷൻ ഡിസ്മിസൽ ആവും എന്ന ഘട്ടം എത്തിയപ്പോൾ താങ്കൾ കോടതിയെ സമീപിച്ചു അനുകൂല വിധി സമ്പാദിച്ചാണ് തിരികെ ജോലിയിൽ പ്രവേശിക്കുന്നത്.
എന്നാൽ തിരികെ വന്ന താങ്കളെ തികഞ്ഞ അവഗണനയോടെയാണ് എതിരേറ്റത്. എന്റെ അച്ഛൻ ഉൾപ്പെടെ ഉള്ള തൊഴിലാളികൾ താങ്കളുമായി സഹകരിച്ചിരുന്നില്ല. അവിടെ തീർത്തും ഒറ്റപ്പെട്ടത്തിനെ തുടർന്നാണ് നിങ്ങൾ ജോലി രാജി വെക്കുന്നത്. അത് കഴിഞ്ഞു നിങ്ങൾ മുഴുവൻ സമയ ആർ,എസ.എസ് പ്രവർത്തകൻ ആയി.
ഈ സംഭവം ഇപ്പോൾ നിങ്ങൾക്ക് ജയ് വിളിക്കുന്നവർക്കും അറിയില്ലായിരിക്കും. എന്നുകരുതി അത് അറിയാവുന്നവർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്ന കാര്യം താങ്കൾ മറക്കരുത്. മേന്മ നടിക്കുന്നത് ഇല്ലാത്ത മേന്മ പറഞ്ഞവരുത് എന്ന് ഓർമിപ്പിച്ചു കൊണ്ട് ഒരു സഹപ്രവർത്തകന്റെ മകൻ..
വിനോദ്. സി പി
ചെങ്ങന്നൂർ