നെയ്യാറ്റിന്‍കരയില്‍ ദമ്ബതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം; ക്രൈംബ്രാഞ്ച് കുട്ടികളുടെ മൊഴിയെടുത്തു
തിരുവനന്തപുരം: കുടിയൊഴിനിടെ നെയ്യാറ്റിന്‍കരയില്‍ ദമ്ബതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സംഭവം സ്ഥലം പരിശോധിച്ച ക്രൈം ബ്രാഞ്ച് സംഘം മരിച്ച രാജന്റെ മക്കളുടെ മൊഴിയെടുത്തു.
രാജനും ഭാര്യ അമ്ബിളിയും പൊള്ളലേറ്റ് മരിക്കാന്‍ കാരണം പൊലീസിന്റെ വീഴ്ചെയന്നാണ് ആരോപണം. കുടിയൊഴിപ്പിലിന് പൊലീസ് അനാവശ്യം തിടുക്കം കാണിച്ചുവെന്നും മക്കള്‍ ആരോപിച്ചിരുന്നു.
പൊലീസ് വീഴ്ചയുള്‍പ്പെടെയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ചിന്റെ എസ്പി
ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിലുള്ള സിഐ അഭിലാഷാണ്സ്ഥല പരിശോധന നടത്തിയ ശേഷം മക്കളായ രാഹുലിന്റെയും രജ്ഞിത്തിനോടും വിവരങ്ങള്‍ ചോദിച്ചത്. തര്‍ക്കഭൂമിയില്‍ കെട്ടിട ഷെഡിലാണ് ഇപ്പോഴും കുട്ടികള്‍ കഴിയുന്നത്.
അതേ സമയം രാജന്റെ മൂത്ത മകന് രാഹുലിന് സിപിഎം സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്തു.മൂത്ത മകന് രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കില്‍ ജോലി നല്‍കുമെന്നാണ് നെയ്യാറ്റിന്‍കര എംഎഎ ആന്സലിന് കഴിഞ്ഞ ദിവസം വീട്ടിലെത്തി അറിയിച്ചത്.