നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിച്ചു
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. അഡ്വ. വി എന്‍ അനില്‍കുമാറിനെയാണ് കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി തീരുമാനിച്ചിരിക്കുന്നത് .അഡ്വ. എ സുരേശന് രാജിവെച്ചതിനെ തുടര്‍ന്നാണ് നടപടി. . വിചാരണക്കോടതി മാറ്റ ആവശ്യം നിരാകരിക്കപ്പെട്ടതിന് തുടര്‍ന്നാണ് എ സുരേശന് രാജിവെച്ചത്. നിയമന ഉത്തരവ് പിന്നീടാകും പുറത്തിറക്കുക. നേരത്തെ വിചാരണാ കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെയും ആക്രമണത്തിനിരയായ നടിയുടേയും ഹര്‍ജി ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളിയിരുന്നു.