ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എം.സി. കമറുദ്ദീന് എം.എല്‍ എക്ക് ഹൈക്കോടതിയുടെ ജാമ്യം
കൊച്ചി : ഫാഷന്‍ ഡോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ എം.സി. കമറുദീന് ജാമ്യം. ഹൈക്കോടതിയാണ് കമറുദീനെതിരെയുള്ള മൂന്നു കേസുകളിലും ജാമ്യം അനുവദിച്ചത്. കമറുദീന്റെ ആരോഗ്യവും മറ്റ് കേസുകളില്‍ പ്രതിയല്ലെന്നതും കോടതി പരിഗണിച്ചു. കേസുള്ള പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.